അതിരപ്പിള്ളി റൂട്ടിൽ വീണ്ടും കാട്ടാനയെ പ്രകോപിപ്പിച്ച് യാത്രക്കാർ | Video

0


തൃശൂർ|
വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന വനംവകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ അതിരപ്പിള്ളി റൂട്ടിൽ വീണ്ടും കാട്ടാനയെ പ്രകോപിപ്പിച്ച് യാത്രക്കാർ. തമിഴ്നാട് സ്വദേശികളായ ബൈക്ക് യാത്രികരാണ് അപകടകരമായ സാഹസത്തിന് മുതിർന്നത്.

മലക്കപ്പാറ പാതയിൽ പോത്തുപാറ ഉന്നതിക്ക് സമീപമാണ് സംഭവം. റോഡിൽ ഒതുങ്ങിനിന്ന കാട്ടാനയ്ക്ക് (കബാലി ആന) സമീപത്തേക്ക് ബൈക്ക് ഓടിച്ചുചെന്ന യാത്രികർ അതിനെ ഹോണടിച്ച് പ്രകോപിപ്പിക്കുകയായിരുന്നു. പ്രകോപിതനായ ആന യാത്രികരെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കർശന നടപടി:
മദപ്പാടിലുള്ള 'കബാലി' എന്ന കാട്ടാനയുടെ അടുത്ത് കാർ കയറ്റി ഹോണടിച്ച് പ്രകോപിപ്പിച്ച തമിഴ്നാട് സംഘത്തിനെതിരെ വനംവകുപ്പ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അതിന് പിന്നാലെയാണ് ബൈക്ക് യാത്രക്കാരുടെ ഭാഗത്തുനിന്നും ഇത്തരമൊരു പ്രകോപനമുണ്ടാകുന്നത്.

വനയാത്രക്കിടെ മൃഗങ്ങളെ കാണുമ്പോൾ വാഹനത്തിൽ നിന്നിറങ്ങരുത്, പ്രകോപിപ്പിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ വനംവകുപ്പ് ആവർത്തിച്ചു നൽകുന്നുണ്ടെങ്കിലും പലരും ഇത് പാലിക്കുന്നില്ല.

ആനമല റോഡിലൂടെ സഞ്ചരിക്കുന്നവർ വന്യമൃഗങ്ങളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര ഘട്ടങ്ങളിൽ വനംവകുപ്പിന്റെ എമർജൻസി നമ്പറുകളായ 9188407532, 8547601953, 8547601915 എന്നിവയിൽ ബന്ധപ്പെടണമെന്ന് വാഴച്ചാൽ ഡിഎഫ്ഒ ഐഎസ് സുരേഷ്ബാബു അറിയിച്ചു.
Source:
ഈ വാർത്ത കേൾക്കാം

Content Summary: Mediavisionlive.in

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !