ചെണ്ടപ്പുറായ കൂട്ടായ്‌മ ഓണാഘോഷം സംഘടിപ്പിച്ചു

0

യു എ ഇ യിൽ താമസിക്കുന്ന ചെണ്ടപ്പുറായ സ്വദേശികളുടെ കൂട്ടായ്‌മയായ ചെണ്ടപ്പുറായ യു എ ഇ കൂട്ടായ്‌മ ഒരുമയുടെയും  സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

കോവിഡിന്റെ  പ്രത്യേക  സാഹചര്യത്തിൽ ഓൺലൈൻ വെബിനാറിലൂടെ നടന്ന ഓണാഘോഷ പരിപാടിയിൽ  കൂട്ടായ്‌മ പ്രസിഡണ്ട് അസ്സയിനാർ പി. എം. അദ്യക്ഷനായിരുന്നു. ബഷീർ പി. കെ. സ്വാഗതവും പറഞ്ഞു. പരിപാടിയിൽ നാട്ടിൽ നിന്ന് മുഖ്യാഥിതികളായി ഷമീം തറിയും ബൈജു മാസ്റ്ററും സംബന്ധിച്ചു . പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഈന്തുമുള്ളൻ അബ്ദുൽബഷീറിനു എല്ലാ ഭാവുകങ്ങളും നേർന്നു.

പ്രവാസികളായ നാം കൊറോണ തീരുന്നത് വരെ കാത്തിരിക്കാതെ ജീവിതം കാലഘട്ടങ്ങൾക്കനുസരിച്ച് അപ്ഡേറ് ചെയ്ത് മുന്നോട്ട് പോകണമെന്ന്  മോട്ടിവേഷൻ ക്ലാസ്സിൽ മുഫാസ് പറവൂർ ഉപദേശിച്ചു. 

കൂട്ടായ്‌മ കുടുംബാംഗങ്ങളുടെ  വിവിധ കലാ പരിപാടികൾ, ഓൺലൈൻ ഗെയിമുകൾ, ക്വിസ്സ്  മത്സരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെ പ്രോഗ്രാം സമാപിച്ചു. മത്സരങ്ങൾ സൈതലവി ചോലക്കൻ നിയന്ത്രിച്ചു.  യോഗത്തിൽ ഇഖ്‌ബാൽ, മുജീബ് റഹ്‌മാൻ, വിശ്വനാഥൻ, സുജീന്ദ്രൻ എന്നിവർ സംസാരിച്ചു. റഷീദ് കള്ളിയത്ത് നന്ദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !