ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.
രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ രാവിലെ ഒമ്പതു മുതല്‍ 12 മണി വരെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. 9.15 മുതല്‍ 10.15 വരെ പ്രമുഖര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കും.
തുടര്‍ന്ന് രണ്ടുമണിയോടെ ലോധി റോഡിലെ ശ്മശാനത്തില്‍ സംസ്‌കാരം നടത്തും. ഓഗസ്റ്റ് 10ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രണബ്, തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അന്തരിച്ചത്.
ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രണബിന്റെ വിയോഗത്തിനു പിന്നാലെ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ആറുവരെ സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !