യുഎഇയില്‍ എക്‌സ്‌പോ 2020 ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.190 ല്‍ പരം രാജ്യങ്ങളില്‍നിന്നായി രണ്ടരക്കോടി ജനങ്ങളുടെ പങ്കാളിത്തമാണ് എക്‌സ്‌പോ 2020 യില്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.പവലിയനുകള്‍, കെട്ടിടങ്ങള്‍, റോഡ് നിര്‍മ്മാണങ്ങള്‍ എന്നിവയുടെ സജ്ജീകരണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തൊഴിലാളികളും കമ്ബനികളും അധികസമയം ചിലവിട്ടു കൊണ്ടാണ് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
2021 ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന എക്‌സ്‌പോ 2022 മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി ലോക രാജ്യങ്ങളുടെ പ്രതിനിധികളുമായി ഈ ആഴ്ച വര്‍ച്വല്‍ യോഗം നടന്നിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച എക്‌സ്‌പോ 2021 ലാണ് തുടങ്ങുന്നതെങ്കിലും എക്‌സ്‌പോ 2020 ദുബായ് എന്ന പേരില്‍ ത്തന്നെയായിരിക്കും ഈ സംരംഭം അറിയപ്പെടുക.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !