ഇന്ത്യയില്‍ പബ്ജി നിരോധിച്ചു; പബ്ജി ഉള്‍പ്പടെ 118 ആപ്പുകള്‍ക്കാണ് നിരോധനം

0

ന്യൂഡൽഹി: കൂടുതൽ ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ച് കേന്ദ്ര സര്ക്കാർ. പ്രമുഖ ഗെയിമിങ് ആപ്പായ പബ്ജി അടക്കം 118 ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. ലഡാക്കിലെ ചൈനയുടെ പ്രകോപനത്തിന് പിന്നാലെയാണ് 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യയുടെ ഡിജിറ്റൽ സ്ട്രൈക്ക്.

ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന മൊബൈൽ-ഇന്റർനെറ്റ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയാണിതെന്നും സൈബർ ലോകത്ത് ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കുകയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചു.

"ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും മുൻവിധിയോടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നാണ് ആപ്പുകൾ നിരോധിച്ച് കൊണ്ട് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

വിവിധ കോണുകളിൽ നിന്നും പബ്ജി അടക്കമുള്ള ആപ്പുകൾക്കെതിരെ പരാതി ഉയർന്നിരുന്നതായും സർക്കാർ പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെന്നാണ് ആപ്പുകൾക്കെതിരെ ഉയർന്ന പ്രധാന ആരോപണം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !