ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ന് വ്യോമസേനയുടെ ഭാഗമാകും. അന്പാലയിലെ വ്യോമസേനാ താവളത്തില്‍ നടക്കുന്ന ഔപചാരിക ചടങ്ങില്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന് വിമാനങ്ങള്‍ സ്ക്വാഡ്രണ്‍ 17 - ഗോള്‍ഡന്‍ ആരോസിന്റെ ഭാഗമാകും.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്.കെ. എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍, പ്രതിരോധ ഗവേഷണ വികസന സെക്രട്ടറിയും ഡി.ആര്.ഡി.ഒ. ചെയര്‍മാനുമായ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവരും വ്യോമസേനയുടെ ചടങ്ങില്‍ പങ്കെടുക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !