ജിദ്ദ: ഭീകരക്രമണ കേസിൽ ഏഴ് പേർക്ക് സൗദി വധ ശിക്ഷ വിധിച്ചു. മറ്റു 3 പ്രതികൾക്ക് 25 വർഷം ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്. വിധി ശിക്ഷ നടപ്പാക്കിയ ശേഷം നാലു പ്രതികളുടെ ഉടൽ പൊതു സ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും വിധിയിൽ പറയുന്നുണ്ട്. 2014 ൽ കിഴക്കൻ സഊദിയിലെ അൽ ഹസയിലെ അദ്ദാൽവ ഗ്രാമത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പങ്കെടുത്ത പ്രതിളിലെ ഏഴ് പേർക്കെതിരെയാണ് റിയാദ് സ്പെഷ്യൽ ക്രിമിനൽ കോർട്ട് വധ ശിക്ഷക്ക് വിധിച്ചത്.
2014 നവംബർ 3 നാണ് അൽ അഹ്സയിലെ അദ്ദാൽവ ഗ്രാമത്തിൽ ശിയാ ഹുസൈനിയ വിഭാഗത്തിനു നേരെ അക്രമികൾ മെഷീൻ ഗണും പിസ്റ്റളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. സംഭവത്തിൽ സാധാരണക്കാരായ എട്ട് പേർ കൊല്ലപ്പെടുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !