ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിച്ചു. 2014ലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്. ജസ്റ്റിസ് എന്‍.വി രമണക്ക് ശേഷം സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായിരുന്നു ജസ്റ്റിസ് മിശ്ര.
20 വര്‍ഷം നീണ്ട അഭിഭാഷകവൃത്തിക്ക് ശേഷമാണ് ജസ്റ്റിസ് മിശ്ര ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്‍റെ ഭാഗമായത്. 1999 ഒക്ടോബര്‍ 25നാണ് മധ്യപ്രദേശ് ഹൈകോടതി അഡീഷണല്‍ ജഡ്ജിയായി ജസ്റ്റിസ് മിശ്ര ചുമതലയേല്‍ക്കുന്നത്. 2001 ഒക്ടോബര്‍ 24ന് സ്ഥിരം നിയമനം ലഭിച്ചു. ഇതോടൊപ്പം മധ്യപ്രദേശ് ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയുമായി.
പിന്നീട് രാജസ്ഥാന്‍ ഹൈകോടതിയിലേക്ക് മാറ്റം ലഭിച്ചു. 2010 നവംബര്‍ ഒന്നിന് രാജസ്ഥാന്‍ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി. 2010 നവംബര്‍ 26ന് ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് കൊല്‍ക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസ് ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
മുന്‍ ഐ.പി.എസ് ഒാഫിസര്‍ സഞ്ജയ് ഭട്ടിന്‍റെ ഹരജി, ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം, സി.ബി.ഐ മേധാവി തര്‍ക്കം, ഹാരണ്‍ പാണ്ഡ്യ വധക്കേസ്, സഹാറ-ബിര്‍ള കൈക്കൂലി കേസ്, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതിയായ കോടതിയലക്ഷ്യ കേസ്, യാക്കോബായ-ഒാര്‍ത്തഡോക്സ് തര്‍ക്കം, മരട് ഫ്ലാറ്റ് പൊളിക്കല്‍, കണ്ണൂര്‍ കരുണ മെഡിക്കല്‍ പ്രവേശനം റദ്ദാക്കല്‍ അടക്കം നിരവധി വിവാദ കേസുകളില്‍ അരുണ്‍ മിശ്ര വാദം കേട്ടിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !