നിയമസഭയില്‍ നടന്ന കയ്യാങ്കളിയില്‍ കേസ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. സ്റ്റേ ആവശ്യം തള്ളിയതോടെ മന്ത്രിമാരായ കെ.ടി ജലീലും ഇ.പി ജയരാജനും നാളെ വിചാരണ കോടതിയില്‍ ഹാജരാകണം.
2015ലെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസില്‍ അന്നത്തെ എംഎല്‍എമാരായിരുന്ന ഇ.പി ജയരാജന്‍ കെ.ടി ജലീല്‍ എന്നിവര്‍ക്കെതിരേ പൊതു മുതല്‍ നശിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിഷേധിച്ചു. അത് തടയാന്‍ കോടതിക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !