മലപ്പുറം ജില്ലയില്‍ 1,023 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 527 പേര്‍ക്ക് രോഗമുക്തി

0
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 993 പേര്‍ക്ക് വൈറസ്ബാധ
20 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 7,736 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 82,490 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 23) 1,023 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 527 പേരാണ് ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇവരുള്‍പ്പെടെ 59,175 പേര്‍ ജില്ലയില്‍ രോഗ വിമുക്തരായി. ഇന്ന് രോഗബാധിതരായവരില്‍ 993 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 20 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ ഏഴ് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്.

82,490 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 7,736 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 564 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 313 പേരും 339 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 318 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ രോഗവ്യാപനത്തിനുള്ള സാധ്യത തിരിച്ചറിയണം

കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്നത് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും തിരിച്ചറിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. ജില്ലയില്‍ ആദ്യ കോവിഡ് ഇലക്ഷന്‍ ക്ലസ്റ്റര്‍ കൊണ്ടോട്ടിയില്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയാണ് ഈഘട്ടത്തില്‍ അനിവാര്യം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാതെയും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരും ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ഇക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള അലംഭാവവും പാടില്ല. തെറ്റായ സമീപനങ്ങള്‍ വൈറസ് ബാധിതരുടെ വര്‍ധനവിന് കാരണമാകും. തെരഞ്ഞെടുപ്പ് ലഘുലേഖകളടക്കം വിതരണം ചെയ്യുന്നതിലടക്കം ആവശ്യമായ ജാഗ്രത പുലര്‍ത്തുകയും സാമൂഹ്യ അകലം ഉറപ്പാക്കുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

സമ്പര്‍ക്കമുള്ളവര്‍ ഇക്കാര്യം മറച്ചുവച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (നവംബര്‍ 22) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ - 07
ആലങ്കോട് - 11
അമരമ്പലം - 05
ആനക്കയം - 05
അങ്ങാടിപ്പുറം - 23
അരീക്കോട് - 03
ആതവനാട് - 07
ചാലിയാര്‍ - 13
ചീക്കോട് - 15
ചേലേമ്പ്ര - 06
ചെറിയമുണ്ടം - 01
ചെറുകാവ് - 08
ചോക്കാട് - 03
ചുങ്കത്തറ - 01
എടക്കര - 08
എടപ്പറ്റ - 01
എടപ്പാള്‍ - 40
എടരിക്കോട് - 06
എടവണ്ണ - 19
എടയൂര്‍ - 17
ഏലംകുളം - 09
ഇരിമ്പിളിയം - 03
കാലടി - 04
കാളികാവ് - 12
കല്‍പകഞ്ചേരി - 05
കണ്ണമംഗലം - 09
കരുളായി - 07
കരുവാരക്കുണ്ട് - 26
കാവനൂര്‍ - 02
കീഴാറ്റൂര്‍ - 03
കീഴുപറമ്പ് - 06
കോഡൂര്‍ - 04
കൊണ്ടോട്ടി - 17
കൂട്ടിലങ്ങാടി - 07
കോട്ടക്കല്‍ - 08
കുറുവ - 10
കുറ്റിപ്പുറം - 05
കുഴിമണ്ണ - 14
മക്കരപ്പറമ്പ് - 04
മലപ്പുറം - 24
മമ്പാട് - 05
മംഗലം - 05
മഞ്ചേരി - 34
മങ്കട - 06
മാറാക്കര - 12
മാറഞ്ചേരി - 13
മൂന്നിയൂര്‍ - 10
മൂര്‍ക്കനാട് - 15
മൂത്തേടം - 04
മൊറയൂര്‍ - 04
മുതുവല്ലൂര്‍ - 08
നന്നമ്പ്ര - 03
നന്നംമുക്ക് - 45
നിലമ്പൂര്‍ - 17
നിറമരുതൂര്‍ - 03
ഊരകം - 12
ഒതുക്കുങ്ങല്‍ - 06
ഒഴൂര്‍ - 04
പള്ളിക്കല്‍ - 20
പാണ്ടിക്കാട് - 11
പരപ്പനങ്ങാടി - 24
പറപ്പൂര്‍ - 11
പെരിന്തല്‍മണ്ണ - 32
പെരുമണ്ണ ക്ലാരി - 02
പെരുമ്പടപ്പ് - 11
പെരുവള്ളൂര്‍ - 02
പൊന്മള - 05
പൊന്നാനി - 16
പൂക്കോട്ടൂര്‍ - 06
പോരൂര്‍ - 04
പോത്തുകല്ല് - 01
പുലാമന്തോള്‍ - 09
പുളിക്കല്‍ - 12
പുല്‍പ്പറ്റ - 08
പുറത്തൂര്‍ - 02
പുഴക്കാട്ടിരി - 06
താനാളൂര്‍ - 01
താനൂര്‍ - 09
തലക്കാട് - 07
തവനൂര്‍ - 05
തേഞ്ഞിപ്പലം - 13
തെന്നല - 05
തിരുനാവായ - 08
തിരുവാലി - 04
തൃക്കലങ്ങോട് - 06
തൃപ്രങ്ങോട് - 06
തുവ്വൂര്‍ - 05
തിരൂര്‍ - 28
തിരൂരങ്ങാടി - 06
ഊര്‍ങ്ങാട്ടിരി - 08
വളാഞ്ചേരി - 15
വളവന്നൂര്‍ - 21
വള്ളിക്കുന്ന് - 17
വട്ടംകുളം - 08
വാഴക്കാട് - 03
വാഴയൂര്‍ - 07
വഴിക്കടവ് - 01
വെളിയങ്കോട് - 20
വേങ്ങര - 26
വെട്ടത്തൂര്‍ - 01
വെട്ടം - 03
വണ്ടൂര്‍ - 21
പാലക്കാട് - 03


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !