മാസ്‌കില്ലെങ്കില്‍ ഇനി പിഴ 500; സംസ്ഥാനത്ത് കൊവിഡ് നിയമലംഘനങ്ങളുടെ പിഴത്തുക വര്‍ദ്ധിപ്പിച്ചു

0

തിരുവനന്തപുരം
: സംസ്ഥാനത്ത് കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴത്തുക വര്‍ദ്ധിപ്പിച്ചു. ക്വാറന്റീന്‍ ലംഘനം, ലോക്ക്ഡൗണ്‍ ലംഘനം, നിയന്ത്രണം ലംഘിച്ചുള്ള കൂട്ടംചേരല്‍ എന്നിവയ്ക്ക് അടക്കമുള്ള പിഴത്തുകയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 200ല്‍ നിന്ന് 500ലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. പൊതു സ്ഥലത്ത് തുപ്പുന്നവരില്‍ നിന്നും ഇനിമുതല്‍ 500 രൂപ പിഴഈടാക്കും.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടംകൂടുന്നതിനും വിവാഹചടങ്ങുകളില്‍ അനുവദിച്ചതിലുമധികം ആളുകളെ പങ്കെടുപ്പിക്കുന്നതിനുമുള്ള പിഴത്തുകയും 5000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ കൊവിഡ് വ്യാപനം കുറഞ്ഞു വരുന്ന നിലയിലാണെങ്കിലും ഉത്സവ സീസണും തദ്ദേശതെരഞ്ഞെടുപ്പും അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പിഴത്തുക വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് കൊവിഡ് ബാധിച്ച 5804 പേരില്‍ 4988 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !