തിരുവനന്തപുരം | സംസ്ഥാനത്ത് 6028 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. ഇതുവരെ ആകെ 57,49,016 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 28 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
പോസിറ്റീവായവർ:
മലപ്പുറം 1054
കോഴിക്കോട് 691
തൃശൂര്‍ 653
പാലക്കാട് 573
എറണാകുളം 554
കൊല്ലം 509
കോട്ടയം 423
ആലപ്പുഴ 395
തിരുവനന്തപുരം 393
കണ്ണൂര്‍ 251
പത്തനംതിട്ട 174
കാസര്‍കോട് 138
വയനാട് 135
ഇടുക്കി 85
നെഗറ്റീവായവർ:
തിരുവനന്തപുരം 611
കൊല്ലം 664
പത്തനംതിട്ട 137
ആലപ്പുഴ 824
കോട്ടയം 301
ഇടുക്കി 62
എറണാകുളം 545
തൃശൂര്‍ 803
പാലക്കാട് 497
മലപ്പുറം 740
കോഴിക്കോട് 634
വയനാട് 151
കണ്ണൂര്‍ 295
കാസര്‍കോട് 134
ഇതോടെ 67,831 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,81,718 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. തിരുവനന്തപുരം വര്‍ക്കല സ്വദേശിനി ആനന്ദവല്ലി (64), നഗരൂര്‍ സ്വദേശിനി സുഹറാ ബീവി (76), കടക്കാവൂര്‍ സ്വദേശി സുരേഷ് (53), കൊല്ലം ആയൂര്‍ സ്വദേശി അബ്ദുള്‍ ജബ്ബാര്‍ (65), ക്ലാപ്പന സ്വദേശി താജുദ്ദീന്‍ (60), അമ്പനാട് സ്വദേശി ജലാലുദീന്‍ (56), തേവലക്കര സ്വദേശിനി ഐഷ കുഞ്ഞ് (72), ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി സുഫികോയ (64), പുന്നപ്ര സ്വദേശി ടിനി (48), പേഴാപ്ര സ്വദേശിനി കല്യാണി (88), കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി രാജു (52), എറണാകുളം മേക്കാട് സ്വദേശി എം.ജെ. ജോണ്‍ (68), കര്‍ഷക റോഡ് സ്വദേശി ടി.ജി. ഇഗ്നേഷിയസ് (72),
തൃശൂര്‍ എനമക്കല്‍ സ്വദേശി ആര്‍.എസ്. അമ്പൂട്ടി (73), എടക്കര സ്വദേശിനി വി.കെ. കമലാക്ഷി (79), ഒല്ലൂര്‍ സ്വദേശി ടി.സി ദേവസി (79), കൈപമംഗലം സ്വദേശി അബ്ദുള്‍ അസീസ് (46), കാരയമുറ്റം സ്വദേശി ഹാരിഷ് കേശവ് (46), ദേശമംഗലം സ്വദേശിനി ശാരദ വാസുദേവന്‍ (63), പറവത്താനി സ്വദേശി സി.ടി. തോമസ് (69), പാലക്കാട് കേരളശേരി സ്വദേശിനി ആമിന (72), മലപ്പുറം പന്നിപ്പാറ സ്വദേശി പാച്ചന്‍ (72), കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി സുശീല (72), ഫറോഖ് സ്വദേശി സുധാകരന്‍ (53), മൊടക്കല്ലൂര്‍ സ്വദേശി രാജന്‍ (64), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് (49), തളിയില്‍ സ്വദേശി പങ്കജാക്ഷന്‍ (66), മുഴപ്പിലങ്ങാട് സ്വദേശി അബൂബക്കര്‍ സിദ്ദിക് (59) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1997 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 996, കോഴിക്കോട് 641, തൃശൂര്‍ 639, പാലക്കാട് 351, എറണാകുളം 387, കൊല്ലം 505, കോട്ടയം 420, ആലപ്പുഴ 392, തിരുവനന്തപുരം 285, കണ്ണൂര്‍ 176, പത്തനംതിട്ട 118, കാസര്‍കോട് 126, വയനാട് 125, ഇടുക്കി 52 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 18, തിരുവനന്തപുരം 7, പാലക്കാട് 6, പത്തനംതിട്ട, കണ്ണൂര്‍ 5 വീതം, മലപ്പുറം, കോഴിക്കോട്, വയനാട് 3 വീതം, കൊല്ലം, കാസര്‍കോട് 2 വീതം, കോട്ടയം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വിവിധ ജില്ലകളിലായി 3,15,518 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,99,089 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 16,429 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2032 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
3 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ 1, 2 (സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ അകത്തേത്തറ (6), എറണാകുളം ജില്ലയിലെ കാവലങ്ങാട് (സബ് വാര്‍ഡ് 14) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. 11 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 557 ഹോട്സ്‌പോട്ടുകളാണുള്ളത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !