7002 പേര്‍ക്കുകൂടി കോവിഡ്, പരിശോധിച്ചത് 63,384 സാമ്പിള്‍; 7854 പേര്‍ക്ക് രോഗമുക്തി

0

തിരുവനന്തപുരം
: കേരളത്തില്‍ ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുന്നാന്നി സ്വദേശിനി ദേവകിയമ്മ (84), മലയിന്‍കീഴ് സ്വദേശിനി ചന്ദ്രിക (65), നെയ്യാറ്റിന്‍കര സ്വദേശി ദേവകരണ്‍ (76), വെണ്ണിയൂര്‍ സ്വദേശി ഓമന (55), കാട്ടാക്കട സ്വദേശി മുരുഗന്‍ (60), അമരവിള സ്വദേശി ബ്രൂസ് (79), കന്യാകുമാരി സ്വദേശി ഡെന്നിസ് (50), കൊല്ലം മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ വഹാബ് (60), എറണാകുളം പള്ളുരുത്തി സ്വദേശി ഇവാന്‍ വര്‍ഗീസ് (60), വാഴക്കുളം സ്വദേശി അബുബേക്കര്‍ (65), പെരുമ്പാവൂര്‍ സ്വദേശി അബ്ദുള്‍ ഖാദിര്‍ (69), കീഴ്മാട് സ്വദേശി സുന്ദര്‍ (38), ഊരമന സ്വദേശിനി അജികുമാര്‍ (47), പെരുമ്പാവൂര്‍ സ്വദേശിനി ത്രേ്യസ്യ ആന്റണി (70), വാഴക്കുളം സ്വദേശി വിശ്വംഭരന്‍ നായര്‍ (58), തൃശൂര്‍ മുണ്ടൂര്‍ സ്വദേശിനി അചയി (85), ഓട്ടുപാറ സ്വദേശി രവി (57), മേലാടൂര്‍ സ്വദേശി കെ.കെ. ആന്റണി (63), പറളം സ്വദേശി രാഘവന്‍ (80), മലപ്പുറം പോത്തനാര്‍ സ്വദേശിനി അമ്മിണി (80), മേലേറ്റൂര്‍ സ്വദേശിനി കുഞ്ഞ് (60), അരീക്കോട് സ്വദേശി മുഹമ്മദലി (60), കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞുമോള്‍ (75), വയനാട് ബത്തേരി സ്വദേശി മോഹനന്‍ (60), കണ്ണൂര്‍ ചെറുകുന്ന് സ്വദേശിനി ശാന്ത (61), പരവൂര്‍ സ്വദേശി ഗോപി (80), പെരിങ്ങോം സ്വദേശി മാത്യു (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1640 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 940, കോഴിക്കോട് 735, മലപ്പുറം 716, എറണാകുളം 488, കൊല്ലം 662, ആലപ്പുഴ 633, തിരുവനന്തപുരം 463, പാലക്കാട് 315, കോട്ടയം 451, കണ്ണൂര്‍ 259, പത്തനംതിട്ട 119, വയനാട് 161, ഇടുക്കി 119, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !