മലപ്പുറം ജില്ലയില്‍ 776 പേര്‍ക്ക് രോഗമുക്തി 721 പേര്‍ക്ക് രോഗബാധ

0
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 688 പേര്‍ക്ക് വൈറസ്ബാധ
24 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 7,670 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 85,842 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 29) 776 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് രോഗ
വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 63,490 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. 721 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 688 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 24 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്ന് എത്തിയതും മറ്റ് ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

ജില്ലയില്‍ 85,842 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,670 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 582 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 354 പേരും 336 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 339 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് വീടുകളിലുള്‍പ്പടെ സന്ദര്‍ശനം നടത്തുമ്പോള്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിനായി രാഷ്ട്രീയ കക്ഷികളുള്‍പ്പടെയുള്ളവര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സ്ഥാനാര്‍ഥികളും പൊതുജനങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ആവശ്യമായ ജാഗ്രത പുലര്‍ത്തുകയും സാമൂഹ്യ അകലം ഉറപ്പാക്കുകയും വേണം.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാതെയും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നവരും ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (നവംബര്‍ 29) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ - 03
ആലങ്കോട് - 08
ആലിപ്പറമ്പ് - 10
അമരമ്പലം - 04
ആനക്കയം - 20
അങ്ങാടിപ്പുറം - 17
അരീക്കോട് - 09
ആതവനാട് - 04
ചാലിയാര്‍ - 04
ചീക്കോട് - 11
ചേലേമ്പ്ര - 12
ചെറിയമുണ്ടം - 03
ചെറുകാവ് - 04
ചോക്കാട് - 03
ചുങ്കത്തറ - 13
എടക്കര - 09
എടപ്പറ്റ - 01
എടപ്പാള്‍ - 18
എടവണ്ണ - 10
എടയൂര്‍ - 07
ഏലംകുളം - 01
ഇരിമ്പിളിയം - 02
കാലടി - 03
കാളികാവ് - 15
കല്‍പകഞ്ചേരി - 17
കണ്ണമംഗലം - 01
കരുളായി - 04
കരുവാരക്കുണ്ട് - 03
കീഴാറ്റൂര്‍ - 09
കീഴുപറമ്പ - 05
കോഡൂര്‍ - 05
കൊണ്ടോട്ടി - 15
കൂട്ടിലങ്ങാടി - 15
കോട്ടക്കല്‍ - 06
കുറുവ - 13
കുറ്റിപ്പുറം - 19
കുഴിമണ്ണ - 06
മക്കരപ്പറമ്പ - 13
മലപ്പുറം - 33
മമ്പാട് - 04
മംഗലം - 01
മഞ്ചേരി - 16
മങ്കട - 10
മാറാക്കര - 01
മാറഞ്ചേരി - 19
മേലാറ്റൂര്‍ - 04
മൂന്നിയൂര്‍ - 04
മൂര്‍ക്കനാട് - 10
മൂത്തേടം - 01
മൊറയൂര്‍ - 05
മുതുവല്ലൂര്‍ - 03
നന്നമ്പ്ര - 01
നന്നംമുക്ക് - 08
നിലമ്പൂര്‍ - 10
നിറമരുതൂര്‍ - 03
ഊരകം - 02
ഒതുക്കുങ്ങല്‍ - 04
ഒഴൂര്‍ - 06
പള്ളിക്കല്‍ - 06
പരപ്പനങ്ങാടി - 05
പെരിന്തല്‍മണ്ണ - 07
പെരുമണ്ണ ക്ലാരി - 01
പെരുമ്പടപ്പ് - 01
പെരുവള്ളൂര്‍ - 01
പൊന്മുണ്ടം - 01
പൊന്നാനി - 14
പൂക്കോട്ടൂര്‍ - 06
പോരൂര്‍ - 07
പോത്തുകല്ല് - 03
പുലാമന്തോള്‍ - 15
പുളിക്കല്‍ - 04
പുല്‍പ്പറ്റ - 02
പുറത്തൂര്‍ - 01
പുഴക്കാട്ടിരി - 18
താനൂര്‍ - 09
തവനൂര്‍ - 02
താഴേക്കോട് - 03
തേഞ്ഞിപ്പലം - 08
തിരുനാവായ - 04
തൃക്കലങ്ങോട് - 08
തൃപ്രങ്ങോട് - 09
തുവ്വൂര്‍ - 06
തിരൂര്‍ - 08
തിരൂരങ്ങാടി - 08
ഊര്‍ങ്ങാട്ടിരി - 01
വളാഞ്ചേരി - 12
വളവന്നൂര്‍ - 04
വള്ളിക്കുന്ന് - 07
വട്ടംകുളം - 05
വാഴക്കാട് - 12
വാഴയൂര്‍ - 06
വഴിക്കടവ് - 08
വെളിയങ്കോട് - 09
വേങ്ങര - 11
വെട്ടത്തൂര്‍ - 04
വെട്ടം - 06
വണ്ടൂര്‍ - 08

മറ്റ് ജില്ല
പാലക്കാട് - 02


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !