മാറാക്കര ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന സെൻറർ നമ്പർ 53 ചുള്ളിക്കാട് അംഗൻവാടിക്ക് സ്ഥലത്തെ പൗര പ്രമുഖനായ പനം പുഴക്കൽ അലവി ഹാജി 3 സെൻറ് സ്ഥലം സൗജന്യമായി നൽകി മാതൃകയായി. മേൽമുറി വില്ലേജിലെ റി.സ 4/1 ൽ പെട്ട വഹകൾ ആണ് അംഗൻവാടിക്ക് വേണ്ടി സൗജന്യമായി നൽകിയത്. ഏറെ വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ഒന്നാണ് ചുള്ളിക്കാട് അംഗൻവാടി കെട്ടിടം .
ഈ പ്രദേശത്തെ നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് സഫലമായത്. മേൽമുറി വില്ലേജ് ഓഫീസ് അധികൃതർ സ്ഥലം അളന്നെടുത്തു. അംഗൻവാടി കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട് എന്ന് വാർഡ് മെമ്പർ അഡ്വ. പി ജാബിർ അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !