ഐ.എസ്.എല്ലിലെ ആദ്യ കൊൽക്കത്ത ഡർബി എടികെ മോഹൻ ബഗാന് സ്വന്തം. തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഐ.എസ്.എല്ലിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് എടികെ പരാജയപ്പെടുത്തിയത്.
49-ാം മിനിറ്റിൽ റോയ് കൃഷ്ണയും 85-ാം മിനിറ്റിൽ മൻവീർ സിങ്ങുമാണ് എടികെയുടെ ഗോളുകൾ നേടിയത്.
മത്സരത്തിൽ 68 ശതമാനത്തോളം സമയവും പന്ത് ഈസ്റ്റ് ബംഗാൾ താരങ്ങളുടെ കാലിലായിരുന്നു. പന്തടക്കത്തിൽ പുലർത്തിയ മികവ് പക്ഷേ ഫിനിഷിങ്ങിൽ കൊണ്ടുവരാൻ സാധിക്കാതിരുന്നതാണ് അവർക്ക് തിരിച്ചടിയായത്. 15 ഷോട്ടുകളാണ് ഈസ്റ്റ് ബംഗാൾ താരങ്ങളുടെ ബൂട്ടിൽ നിന്നും പിറന്നത്.
മത്സരത്തിൽ ആദ്യം താളം കണ്ടെത്തിയത് ഈസ്റ്റ് ബംഗാളായിരുന്നു. എന്നാൽ റോയ് കൃഷ്ണയും പ്രബീർ ദാസും തിളങ്ങിയതോടെ എടികെ കളിപിടിച്ചു. 36-ാം മിനിറ്റിൽ ജാവിയർ ഹെർണാണ്ടസിന്റെ ഷോട്ട് ദേബ്ജിത്ത് മജുംദാർ രക്ഷപ്പെടുത്തി. 38-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന് ലഭിച്ച അവസരം ബൽവന്ത് സിങ് നഷ്ടപ്പെടുത്തി.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 49-ാം മിനിറ്റിൽ ജയേഷ് റാണയുടെ മുന്നേറ്റത്തിൽ നിന്നാണ് എടികെയുടെ ആദ്യ ഗോളിന്റെ പിറവി. റണയിൽ നിന്ന് പന്ത് ലഭിച്ച ഹെർണാണ്ടസ് അത് കൃഷ്ണയ്ക്ക് മറിച്ചുകൊടുത്തു. ഈസ്റ്റ് ബംഗാൾ ഡിഫൻഡറുടെ കാലിനിടയിലൂടെ കൃഷ്ണ പന്ത് വലയിലെത്തിച്ചു. പിന്നീട് 85-ാം മിനിറ്റിൽ ഒറ്റയ്ക്കൊരു മുന്നേറ്റത്തിലൂടെ മൻവീർ സിങ് എടികെയുടെ രണ്ടാം ഗോളും ഡർബി വിജയവും കുറിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !