കേരള ബ്ലാസ്റ്റേഴ്സിനെതിരെ എടികെ മോഹൻ ബഗാന് വിജയത്തുടക്കം

0

67-ാം മിനിട്ടില്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയഗോള്‍ നേടിയത്.
KBFC vs ATKMB: ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാംപ്യന്മാരായ എടികെ മോഹൻ ബഗാന് വിജയത്തുടക്കം. കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് എടികെഎംബി പരാജയപ്പെടുത്തിയത്. ഫിജിയൻ ഇന്റർനാഷ്ണൽ റോയ് കൃഷ്ണയുടെ ഗോളാണ് എടികെഎംബിക്ക് വിജയമൊരുക്കിയത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ റോയ് കൃഷ്ണയിലൂടെ എടികെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. 67-ാം മിനിറ്റിലാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരായ റോയ് കൃഷ്ണയുടെ ഗോൾ പിറന്നത്.

4-3-3 ഫോർമേഷനിലാണ് പരിശീലകൻ കിബു വികുന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെയിറക്കിയത്. കൊന – കോസ്റ്റ കോമ്പോയ്ക്കൊപ്പം പ്രതിരോധത്തിന്റെ ചുമതല ഇത്തവണ മലയാളി താരം കെ പ്രശാന്തിനാണ്. 3-5-2 ഫോർമേഷനിലാണ് അന്രോണിയോ ഹബാസിന്റെ എടികെ മോഹൻ ബഗാൻ ഇറങ്ങുന്നത്.

മലയാളി താരം കെ.പി രാഹുൽ ഇന്ന് കളിക്കുന്നില്ല. അതേസമയം സഹൽ അബ്ദുൾ സമദും പ്രശാന്തും ആദ്യ ഇലവനിൽ തന്നെ ഇടംപിടിച്ചിട്ടുണ്ട്. ഗാരി ഹൂപ്പർ നയിക്കുന്ന മുന്നേറ്റത്തിന് കരുത്ത് പകരുന്നത് വിസന്റെ ഗോമസ് നയിക്കുന്ന മധ്യനിരയാണ്. വിങ്ങുകളിൽ റിത്വിക് ദാസായിരിക്കും ഗാരിയുടെ സഹായി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !