ജില്ലാകലക്ടറുടെ ഔദ്യോഗിക വസതി കോമ്പൗണ്ടില്‍ കൃഷിവകുപ്പിന്റെ പച്ചക്കറിവികസന പദ്ധതിയിലൂടെ പച്ചക്കറികൃഷിക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തൈകള്‍ നടുന്നതിന് നേതൃത്വം നല്‍കി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ടി ഗീത, മറ്റ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ പച്ചക്കറി ഇനങ്ങളായ വഴുതന, മുളക്, തക്കാളി, ശീതകാല പച്ചക്കറി ഇനങ്ങളായ കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കോവല്‍, അമര മുതലായ പച്ചക്കറികള്‍ കൃഷിചെയ്യുന്നതിനുള്ള സ്ഥിരം പന്തല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും ജൈവരീതിയില്‍ മള്‍ച്ചിങ്ങ്, ഡ്രിപ് ഇറിഗേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് കൃഷിചെയ്യുന്നത്. സുഭിക്ഷ കേരളം പദ്ധതിക്ക് മാതൃകാപരമായ നേതൃത്വം കാഴ്ചവെയ്ക്കാന്‍ ഇതുമൂലം കഴിയും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !