കോവിഡിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിന് പോളിങ് ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ജില്ലയില്‍ എത്തി തുടങ്ങി. സാനിറ്റൈസറുകളാണ് ആദ്യ ഘട്ടത്തില്‍ ജില്ലാ ആസ്ഥാനത്തെത്തിയത്. 3,975 പോളിങ് ബൂത്തുകളിലേക്ക് ഏഴ് ലിറ്റര്‍ വീതം സാനിറ്റൈസറുകളാണ് നല്‍കുന്നത്.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്ന് മഞ്ചേരിയിലെ ജില്ലാ ഡ്രഗ് വെയര്‍ ഹൗസില്‍ എത്തിച്ച സാനിറ്റൈസറുകള്‍ മലപ്പുറത്ത് നഗരസഭാ ടൗണ്‍ഹാളിലാണ് സൂക്ഷിക്കുന്നത്. ഇവ പിന്നീട് തരംതിരിച്ച് ബൂത്ത് അടിസ്ഥാനത്തില്‍ വിതരണം ചെയ്യും. സാനിറ്റൈസറുകള്‍ക്ക് പുറമെ മാസ്‌കുകള്‍, കയ്യുറകള്‍ തുടങ്ങിയ കോവിഡ് പ്രതിരോധ സാമഗ്രികളും വരും ദിവസങ്ങളില്‍ ജില്ലയിലെത്തും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !