ഓണ്‍ലൈന്‍ സ്ട്രീമിങ് സേവനങ്ങളില്‍ മുന്‍നിര പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ഗംഭീര ഓഫറുമായി രംഗത്ത്. ഡിസംബറില്‍ രണ്ട് ദിവസത്തേക്ക് പൂര്‍ണമായും സൗജന്യ സ്ട്രീമിങ് സേവനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇവര്‍.
കൂടുതല്‍ ആളുകളെ നെറ്റ്ഫ്ലിക്സിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഈ ഓഫര്‍. ഡിസംബറിലെ ആദ്യ ആഴ്ചയിലാണ് ഈ സൗജന്യ സേവനം ലഭിക്കുക. അഞ്ച്, ആറ് തിയതികളിലാണ് ഈ സേവനം ലഭ്യമാക്കുന്നത്. അഞ്ചാം തിയതി അര്‍ദ്ധരാത്രി 12 മണിമുതല്‍ ആറിന് രാത്രി 12 വരെ ആണ് ഫ്രീയായി നെറ്റ്ഫ്ളിക്സ് സേവനം ലഭിക്കുക.
നെറ്റ്ഫ്ലിക്സ് ലഭ്യമാകാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്താല്‍ മതി. സൈന്‍ അപ്പ് ചെയ്തു കഴിഞ്ഞാല്‍ പലവിധ പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. 199, 399, 649, 799 എന്നിങ്ങനെയാണ് നെറ്റ്ഫ്ലിക്‌സിന്റെ നിലവിലെ പ്ലാന്‍കള്‍. ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം. ഒരു മാസത്തെ ഉപയോഗത്തിന് ശേഷം പ്ലാന്‍ തുടരുകയോ റദ്ദാക്കുകയോ ചെയ്യാം. ഈ പ്ലാന്‍ സ്മാര്‍ട്ട്ഫോണുകളിലും ടാബ്‌ലെറ്റുകളിലും പ്രവര്‍ത്തനക്ഷമമാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !