സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞ് 36,960 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില.
രണ്ടാഴ്ച മുമ്പത്തെ 38,880 രൂപയില്‍നിന്ന് 1,920 രൂപയാണ് ഇടിവുണ്ടായത്. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 5,040 രൂപയുടെ കുറവാണുണ്ടായത്.
ആഗോള വിപണിയില്‍ സ്വര്‍ണവില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 0.6ശതമാനമിടിഞ്ഞ് 1,826.47 ഡോളര്‍ നിലവാരത്തിലെത്തി. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതിയും യുഎസിലെ അധികാര കൈമാറ്റവുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.
എംസിഎക്‌സ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സില്‍ പത്തുഗ്രാം സ്വര്‍ണവില 450 രൂപകുറഞ്ഞ് 49,051 രൂപ നിലവാരത്തിലെത്തി. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !