അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിനരികെ.264 ഇലക്‌ട്രല്‍ വോട്ടുകള്‍ നേടിക്കഴിഞ്ഞ ജോ ബൈഡന്‍ മൂന്നര ശതമാനത്തിന്റെ വോട്ടുവ്യത്യാസം നിലനിര്‍ത്തുന്ന അരിസോണയിലും ഏറക്കുറേ വിജയം ഉറപ്പാക്കി.
നിലവിലെ ലീഡ് തുടര്‍ന്നാല്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 നേടുമെന്ന നിലയിലാണു ബൈഡന്റെ മുന്നേറ്റം.നെവാഡ കൂടി പിടിച്ചാല്‍ കാര്യങ്ങള്‍ ബൈഡന്റെ വഴിക്കു നീങ്ങും. ആറ് ഇലക്ടറല്‍ കോളജ് അംഗങ്ങളുള്ള നെവാഡയില്‍ ബൈഡനാണ് മേല്‍ക്കൈ. ഇതുകൂടി ലഭിച്ചാല്‍ ബൈഡനു പ്രസിഡന്റ് കസേര ഉറപ്പിക്കാം.
കഴിഞ്ഞ തവണ ജയിച്ച മിഷിഗണും വിസകോണ്‍സിനുമടക്കം ട്രംപിനെ കൈവിട്ടു .അതേ സമയം വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്നാവിശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഡെമോക്രാറ്റുകള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ട്രംപ് ആരോപിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !