കൊവിഡിന് ചൂടെന്നോ തണുപ്പെന്നോ വേര്‍തിരിവില്ല, രോഗപകര്‍ച്ച മനുഷ്യന്റെ പെരുമാറ്റം അനുസരിച്ചിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്‌

0

കോവിഡ് ദിവസേന കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാലാവസ്ഥാഘടകങ്ങള്‍ കോവിഡ് വ്യാപനത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നില്ലെന്ന് പഠനം.

2020 മാര്‍ച്ച്‌ മുതല്‍ ജൂലൈ വരെ കാലയളവില്‍ അമേരിക്കയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിലെ കോവിഡ് വ്യാപനമാണ് പഠനത്തിനായി അവലോകനം ചെയ്തത്.

വിവിധ കൗണ്ടികളുടെ തലത്തില്‍ കോവിഡ് വ്യാപനത്തിലെ കാലാവസ്ഥയുടെ ആപേക്ഷിക പ്രാധാന്യം 3 ശതമാനത്തിലും താഴെയാണെന്ന് പഠനം കണ്ടെത്തി.

ചൂടാണെങ്കിലും തണുപ്പാണെങ്കിലും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കുള്ള കോവിഡ് പകര്‍ച്ച ഏതാണ്ട് പൂര്‍ണമായും മനുഷ്യന്റെ പെരുമാറ്റശീലങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതായി അമേരിക്കയിലെ വിവിധ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.
ഇന്ത്യന്‍ വംശജനായ യുഎസ് ശാസ്ത്രജ്ഞന്‍ ദേവ് നിയോഗിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.യാത്ര, വീട്ടില്‍ നിന്ന് പുറത്തു പോകല്‍ അടക്കമുള്ള മനുഷ്യന്റെ പെരുമാറ്റ ശീലങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ വളരെ തുച്ഛമായ സ്വാധീനം മാത്രമേ കാലാവസ്ഥ രോഗവ്യാപനത്തില്‍ ചെലുത്തുന്നുള്ളൂ എന്ന് ടെക്സാസ് സര്‍വകലാശാലയിലെ പ്രഫസറായ ദേവ് നിയോഗി പറയുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !