ന്യൂഡല്‍ഹി | ലണ്ടനിലേക്ക് പുറപ്പെടുന്ന എയര്‍ഇന്ത്യ വിമാനത്തിന് ഭീകരരുടെ ഭീഷണി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച പുറപ്പെടാനിരിക്കുന്ന വിമാനങ്ങള്‍ക്കാണ് സുരക്ഷാഭീഷണിയുണ്ടായത്.
'സിഖ് ഫോര്‍ ജസ്‌റ്റിസ് ' എന്ന സംഘടനയുടെ പേരിലാണ് ആക്രമണ ഭീഷണി. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു.
വിമാനത്താവളഅധികൃതര്‍ക്കാണ് ഭീഷണി കോള്‍ ലഭിച്ചത്. രണ്ട് വിമാനങ്ങള്‍ക്കാണ് ഭീഷണി കോള്‍ വന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ 5 ന് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ രാജീവ് രഞ്ജന്‍ പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !