'രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ്':പ്രധാനമന്ത്രി

0

റിയാദ്
: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക രാഷട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തില്‍ മറികടക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദില്‍ നടക്കുന്ന പതിനഞ്ചാമത് ജി 20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സാമ്ബത്തിക ഉണര്‍വ്വിനൊപ്പം തൊഴില്‍ മേഖല കൂടി മെച്ചപ്പെടേണ്ടതുണ്ട്. മികവ്, സാങ്കേതിക വിദ്യ, സുതാര്യത, കൂട്ടായ ഉത്തരവാദിത്വം എന്നിവയില്‍ അധിഷ്ഠിതമായ ഒരു ലോക ക്രമത്തിനായുള്ള നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ജി20 ഉച്ചകോടി ആരംഭിച്ചത്. രണ്ട് ദിവസമായി നടക്കുന്ന ഉച്ചകോടി നാളെ സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രമ്ബ്, റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തുടങ്ങി അംഗരാജ്യങ്ങളിലെ ഭരണാധികാരികളും റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍മാരും അംഗീകൃത സംഘടനകളുടെ പ്രതിനിധികളും വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !