ഇന്ന് ഒറ്റ ദിവസം മാത്രം പവന് ആകെ 1040 രൂപയാണ് വർധിച്ചത്. ഇന്ന് രാവിലെയാണ് സ്വർണവില ആദ്യമായി 85,000 രൂപ കടന്ന് 85,360 രൂപയിലെത്തിയത്. ഗ്രാമിന് ഇന്ന് രണ്ട് തവണയായി ആകെ 130 രൂപ ഉയർന്നു.
സെപ്റ്റംബർ 23-ന് രേഖപ്പെടുത്തിയ 84,840 രൂപ എന്ന റെക്കോർഡാണ് ഇന്ന് തിരുത്തപ്പെട്ടത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്ന സ്വർണവില സെപ്റ്റംബർ 9-നാണ് 80,000 കടന്നത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ ആളുകൾ സ്വർണത്തിലേക്ക് തിരിയുന്നതും വില കുതിച്ചുയരാൻ പ്രധാന കാരണമാകുന്നുണ്ട്.
ഈ വാർത്ത കേൾക്കാം
Content Summary: Gold prices in the state are breaking records; know today's price...
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !