തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡുകൾ പൊതുവിഭാഗത്തിൽ നിന്ന് മുൻഗണനാ വിഭാഗത്തിലേക്ക് (ബി.പി.എൽ.) മാറ്റാൻ അവസരം. ഇതിനായി സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 20 വരെ അപേക്ഷകൾ സമർപ്പിക്കാം. നിലവിൽ പൊതുവിഭാഗത്തിൽ നിന്ന് ബി.പി.എൽ. വിഭാഗത്തിലേക്ക് മാത്രമേ കാർഡുകൾ മാറ്റാൻ സാധിക്കുകയുള്ളൂ.
സിവിൽ സപ്ലൈസ് വെബ്സൈറ്റിലെ 'സിറ്റിസൺ ലോഗിൻ' വഴിയോ അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഇതിനായി അപേക്ഷിക്കാം.
ബി.പി.എൽ. വിഭാഗത്തിലേക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ
ബി.പി.എൽ. വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളവരും അർഹതയില്ലാത്തവരും ആരൊക്കെയാണെന്ന് താഴെക്കൊടുക്കുന്നു:
അപേക്ഷിക്കാൻ അർഹതയുള്ളവർ:
📌തദ്ദേശ സ്വയംഭരണ സെക്രട്ടറി ബി.പി.എല്ലിന് അർഹതയുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയവർ.
📌മാരക രോഗങ്ങളുള്ള വ്യക്തികൾ.
📌പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ.
📌പരമ്പരാഗത മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തുന്നവർ.
📌ഭൂരഹിതരും ഭവനരഹിതരുമായവർ.
📌സർക്കാർ ആനുകൂല്യത്തിൽ ലഭിച്ച വീടുള്ളവർ.
📌ഭിന്നശേഷിക്കാർ.
അപേക്ഷിക്കാൻ അർഹതയില്ലാത്തവർ:
താഴെ പറയുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്നു പാലിക്കുന്നവർക്ക് മുൻഗണനാ വിഭാഗത്തിന് അർഹതയുണ്ടായിരിക്കില്ല:
📌1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുള്ളവർ.
📌ഒരേക്കറിൽ അധികം ഭൂമി സ്വന്തമായുള്ളവർ.
📌സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർ.
📌സർവീസ് പെൻഷൻകാർ (ക്ലാസ് ഫോർ തസ്തികയിൽ പെൻഷനായവർ, 5,000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ എന്നിവർക്ക് ഇളവുണ്ട്).
📌ആദായനികുതി അടയ്ക്കുന്നവർ.
📌പ്രതിമാസ വരുമാനം 25,000 രൂപയിൽ അധികമുള്ളവർ.
📌നാലുചക്ര വാഹനങ്ങൾ സ്വന്തമായുള്ളവർ.
കുടുംബത്തിൽ ആർക്കെങ്കിലും വിദേശത്ത് ജോലി ഉണ്ടെങ്കിൽ, അല്ലെങ്കിൽ സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ നിന്ന് പ്രതിമാസം 25,000 രൂപയിൽ അധികം വരുമാനം ലഭിക്കുന്നവർ.
ഈ വാർത്ത കേൾക്കാം
Content Summary: Opportunity to convert ration cards to BPL category; Applications can be made till October 20
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !