ലൈറ്റ് ഹൗസിന് മുകളിൽ കയറി, റീൽസ് ചിത്രീകരണത്തിനിടെ ഗുണ്ട് പൊട്ടി; യുവാവിൻ്റെ കൈപ്പത്തി തകർന്നു

0

ചാവക്കാട്
|കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവിൻ്റെ കൈപ്പത്തി തകർന്നു. മണത്തല ബേബി റോഡ് ആലുങ്ങൽ വീട്ടിൽ സൽമാൻ ഫാരിസിനാണ് (21) പരിക്കേറ്റത്. ഇയാളുടെ വലതുകൈപ്പത്തിയാണ് അപകടത്തിൽ തകർന്നത്. ഗുരുതര പരിക്കുകളോടെ ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം ഇങ്ങനെ:
കഴിഞ്ഞ ദിവസം വൈകുന്നേരം റീൽസ് ചിത്രീകരിക്കുന്നതിനായി അഞ്ച് യുവാക്കളാണ് ലൈറ്റ് ഹൗസിന് മുകളിൽ കയറിയത്. ഇവരുടെ കൈവശം സുഹൃത്തിൻ്റെ വിവാഹത്തിന് ഉപയോഗിച്ച് ബാക്കിവന്ന ഗുണ്ട് ഉണ്ടായിരുന്നു. ലൈറ്റ് ഹൗസിന് മുകളിൽ നിന്ന് ഗുണ്ട് കത്തിച്ച് താഴേക്ക് എറിഞ്ഞ് റീൽസ് ചിത്രീകരിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ, കടലിനോട് ചേർന്ന പ്രദേശമായതിനാൽ ശക്തമായ കാറ്റുമുണ്ടായിരുന്നു. തിരികത്തിച്ചയുടൻ കാറ്റുകാരണം ഗുണ്ട് അപ്രതീക്ഷിതമായി കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ സൽമാൻ ഫാരിസ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. നാല് പേരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലൈറ്റ് ഹൗസിന് മുകളിൽ കയറി സ്ഫോടകവസ്തുക്കൾ പൊട്ടിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്.

ഈ വാർത്ത കേൾക്കാം

Content Summary: A gun exploded while filming a reel while climbing atop a lighthouse; the young man's palm was broken

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !