നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യുപിഐ ഇടപാടുകളുടെ പരിധി ഉയർത്തി. ഇത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇൻഷുറൻസ് പ്രീമിയം, നികുതി പേയ്മെന്റുകൾ, ഇഎംഐ, മൂലധന വിപണിയിലെ നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെയുള്ള തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ ഉയർന്ന മൂല്യമുള്ള ഇടപാടുകൾ എളുപ്പമാക്കുന്നതിനാണ് ഈ മാറ്റം.
ഈ പുതിയ മാറ്റങ്ങൾ വഴി പേഴ്സൺ-ടു-മർച്ചന്റ് (P2M) ഇടപാടുകൾക്ക് 24 മണിക്കൂറിനകം 10 ലക്ഷം രൂപ വരെ കൈമാറാൻ സാധിക്കും. അതേസമയം, ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് നേരിട്ട് പണമയയ്ക്കുന്ന പേഴ്സൺ-ടു-പേഴ്സൺ (P2P) ഇടപാടുകളുടെ പരിധി ഒരു ദിവസം ഒരു ലക്ഷം രൂപയായി തുടരും.
ഉയർത്തിയ ഇടപാട് പരിധികൾ
പുതിയ ചട്ടമനുസരിച്ച്, വിവിധ മേഖലകളിലെ ഇടപാടുകളുടെ പരിധി താഴെ പറയുന്ന രീതിയിൽ വർദ്ധിപ്പിച്ചിട്ടുണ്ട്:
മൂലധന വിപണി നിക്ഷേപം, ഇൻഷുറൻസ് പേയ്‌മെന്റുകൾ: ഓരോ ഇടപാടിനുമുള്ള പരിധി 2 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി.
നികുതി പേയ്‌മെന്റുകൾ: സർക്കാർ ഇ-മാർക്കറ്റ് പ്ലസ് ഇടപാടുകൾക്കും നികുതി പേയ്‌മെന്റുകൾക്കുമുള്ള ഓരോ ഇടപാടിന്റെയും പരിധി 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി.
യാത്രാമേഖല: ഓരോ ഇടപാടിനും 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി പരിധി ഉയർത്തി.
ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ: ഒറ്റയടിക്ക് 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന മൊത്തം പരിധി 6 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
വായ്പാ, ഇഎംഐ കളക്ഷനുകൾ: ഓരോ ഇടപാടിനും 5 ലക്ഷം രൂപയും പ്രതിദിനം 10 ലക്ഷം രൂപയുമാണ് പുതിയ പരിധി.
ആഭരണങ്ങൾ വാങ്ങൽ: ഒരു ഇടപാടിന്റെ പരിധി 1 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയായും പ്രതിദിന പരിധി 6 ലക്ഷം രൂപയായും ഉയർത്തി.
ബാങ്കിംഗ് സേവനങ്ങൾ: ഡിജിറ്റൽ ഓൺബോർഡിംഗ് വഴിയുള്ള ടേം ഡെപ്പോസിറ്റ് പരിധി 2 ലക്ഷം രൂപയിൽ നിന്ന് ഒറ്റ ഇടപാടിന് 5 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. ഡിജിറ്റൽ അക്കൗണ്ട് തുറക്കുന്നതിനുള്ള 2 ലക്ഷം രൂപയുടെ പരിധിയിൽ മാറ്റമില്ല.
ഈ മാറ്റങ്ങൾ ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുമെന്നാണ് വിലയിരുത്തൽ.
ഈ വാർത്ത കേൾക്കാം
Content Summary: UPI transaction limit raised; select transactions can now send up to Rs 10 lakh in a day
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !