അറസ്റ്റുകള്‍ മുന്‍കൂട്ടി തയാറാക്കിയ പട്ടിക അനുസരിച്ചെന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

0

മു​ന്‍​മ​ന്ത്രി ഇ​ബ്രാ​ഹിംകു​ഞ്ഞി​ന്‍റെ അ​റ​സ്റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത​താ​ണെ​ന്നും മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ പ​ട്ടി​ക അ​നു​സ​രി​ച്ചാ​ണ് അ​റ​സ്റ്റു​ക​ള്‍ ന​ട​ക്കു​ന്ന​തെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

അ​റ​സ്റ്റ് അ​ന​വ​സ​ര​ത്തി​ലു​ള്ള​താ​ണ്. വി​ജി​ല​ന്‍​സി​ന്‍റെ ന​ട​പ​ടി രാ​ഷ്ട്രി​യ പ്രേ​രി​ത​മാ​ണ്. മ​റ്റ് വി​വാ​ദ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും ബാ​ല​ന്‍​സ് ചെ​യ്യാ​ന്‍ വേ​ണ്ടി സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന നാ​ട​ക​മാ​ണി​ത്. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ ചെ​യ്തി​ട്ടി​ല്ല.

അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു വേ​ണ്ടി തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ട് മൂ​ന്ന് ദി​വ​സ​ങ്ങ​ള്‍ യോ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്നി​രു​ന്നു. ന​ഗ്ന​മാ​യ അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​ട​ത് മു​ന്ന​ണി നീ​ക്ക​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​ച​ര​ണം ന​ട​ത്തു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

വി​ജി​ല​ന്‍​സി​നെ ഉ​പ​യോ​ഗി​ച്ച്‌ ന​ട​ത്തു​ന്ന നാ​ട​കം ജ​ന​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​കും: ചെ​ന്നി​ത്ത​ല

വി​ജി​ല​ന്‍​സി​നെ ഉ​പ​യോ​ഗി​ച്ച്‌ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന നാ​ട​കം ജ​നം മ​ന​സി​ലാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ അ​റ​സ്റ്റി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​റ​സ്റ്റ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മ്മ​ര്‍​ദം മൂ​ല​മാ​ണ്. ഈ ​നാ​ട​കം ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കും. ഇ​ബ്രാ​ഹിം കു​ഞ്ഞ് എ​ന്ത് തെ​റ്റാ​ണ് ചെ​യ്ത​ത്. കേ​സി​ല്‍ കു​ടു​ക്കി അ​പ​മാ​നി​ക്കാ​നു​ള്ള ശ്ര​മ​ത്തെ ശ​ക്ത​മാ​യി നേ​രി​ടും.

ആ​ര്‍​ഡി​എ​സ് എ​ന്ന ക​മ്ബ​നി ഇ​പ്പോ​ഴും ഇ​വി​ടെ​യു​ണ്ട്. ക​മ്ബ​നി​യെ എ​ന്തു​കൊ​ണ്ട് ക​രി​മ്ബ​ട്ടി​ക​യി​ല്‍ പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ട​ത് മു​ന്ന​ണി നേ​രി​ടു​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !