സൗദിയിൽ തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികള്‍ക്ക് രാജ്യം വിടാം

0

റിയാദ്
: സൗദിയിൽ തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ പ്രവാസി തൊഴിലാളികള്‍ക്ക് രാജ്യം വിടാം.
തൊഴിൽ സാമൂഹിക മന്ത്രാലയത്തിന്റെ സുപ്രധാന തീരുമാനങ്ങൾ ഉൾകൊള്ളുന്ന പുതിയ തൊഴിൽ രംഗത്തെ പരിഷ്കരണങ്ങൾ അടുത്ത വര്ഷം മാർച്ചോടെ പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവശേഷി മന്ത്രിഡെപ്യൂട്ടി മന്ത്രി അബ്ദുല്ലാഹ് ബിൻ നാസർ അബൂതനൈൻ പറഞ്ഞു.
ഇത് പ്രകാരം രാജ്യത്ത് നിന്നും വിദേശികൾക്ക് സ്‌പോൺസറുടെ സമ്മതം കൂടാതെ സ്വദേശങ്ങളിലേക്ക് പോകാൻ സാധിക്കുന്നതടക്കമുള്ള വിപ്ലവകരമായ മാറ്റങ്ങൾക്കാണ് രാജ്യം സാക്ഷിയാകാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ.
ദേശീയ പരിവര്‍ത്തന പരിപാടിക്ക് (എന്‍ടിപി) കീഴില്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം  പ്രഖ്യാപിച്ച തൊഴില്‍ പരിഷ്‌കരണ സംരംഭം (എല്‍ആര്‍ഐ) 2021 മാര്‍ച്ച് 14 മുതല്‍ പ്രാബല്യത്തില്‍ വരും.
ആകര്‍ഷകമായ തൊഴില്‍ വിപണി,  തൊഴില്‍ ശേഷിയുടെ ശാക്തീകരണം, മത്സരക്ഷമത, രാജ്യത്തെ  തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ്  മന്ത്രാലയം  ലക്ഷ്യമിടുന്നത്.  
കരാര്‍ അവാസിച്ച ശേഷം തൊഴില്‍ മാറ്റവും എക്‌സിറ്റ്, റീഎന്‍ട്രി വിസ ഇഷ്യു ചെയ്യുന്നതും  എളുപ്പമാക്കുന്നതാണ്പരിഷ്‌കരണത്തിലെ പ്രധാന സവിശേഷതകള്‍. 

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !