ഇന്‍ജുറി ടൈമില്‍ പെനാല്‍റ്റി: ജയം നേടി മുംബൈ സിറ്റി

0

മുംബൈ സിറ്റിക്ക് ഈ സീസണ്‍ ഐ എസ് എല്ലിലെ ആദ്യ വിജയം. എഫ് സി ഗോവയ്ക്ക് എതിരെ ഏറെ കഷ്ടപെട്ട മുംബൈ സിറ്റി അവസാന മിനുട്ടിലെ ഒരു പെനാള്‍ട്ടി ഗോളിലാണ് വിജയം നേടിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നും മുംബൈ സിറ്റിയുടെ വിജയം. ലീഗിലെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടിരുന്ന മുംബൈ സിറ്റി ഇന്ന് എഫ് സി ഗോവയോടും നല്ല ഫുട്ബോള്‍ അല്ല കളിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പത്തു പേരുമായായി കളിച്ച ഗോവയ്ക്ക് എതിരെ ഒരു ഗോള്‍ നേടാന്‍ മുംബൈ സിറ്റിക്ക് കഷ്ടപ്പെടുന്നതാണ് ഇന്ന് കണ്ടത്.

ലൊബേര തന്റെ പഴയ ക്ലബിനെതിരെ വന്നപ്പോള്‍ ആവേശം നിറഞ്ഞ മത്സരമാണ് എല്ലാവരും പ്രതീക്ഷിച്ചത് എങ്കിലും ഫൗളുകള്‍ നിറഞ്ഞ മത്സരമാണ് കാണാന്‍ കഴിഞ്ഞത്.

തുടക്കം മുതല്‍ ടാക്കിളുകള്‍ നിറഞ്ഞ മത്സരത്തില്‍ 40ആം മിനുട്ടില്‍ ആയിരുന്നു ചുവപ്പ് കാര്‍ഡ് പിറന്നത്. ഗോവന്‍ താരം റെഡീം തലാങ് ആണ് വളരെ അപകടം പിടിച്ച ഒരു ടാക്കിള്‍ നടത്തി കളം വിട്ടത്.
ചുവപ്പ് കിട്ടി കളിക്കാരുടെ എണ്ണം കുറഞ്ഞു എങ്കിലും നല്ല അവസരങ്ങള്‍ സൃഷ്ടിക്കാന്‍ എഫ് സി ഗോവയ്ക്ക് ആണ് ആയത്. അവരുടെ രണ്ട് മികച്ച അവസരങ്ങള്‍ മുംബൈ കീപ്പര്‍ അമ്രീന്ദ്രര്‍ ആണ് തട്ടി അകറ്റിയത്. കളിയുടെ അവസാനം ഒഗ്ബെചെയെ ഇറക്കിയതിനു ശേഷം മാത്രമാണ് മുംബൈ സിറ്റി ആക്രമണം തുടങ്ങിയത്. മുംബൈ സിറ്റിയുടെ ഏറ്റവും മികച്ച അവസരം ലഭിച്ചത് മന്ദര്‍ റാവുവിനായിരുന്നു. എന്നാല്‍ മന്ദര്‍ ഒരു സിറ്റര്‍ അവസരം ആണ് നഷ്ടമാക്കിയത്.

കളി സമനിലയിലേക്ക് പോവുക ആണ് എന്ന് തോന്നിയ നിമിഷത്തില്‍ ഒരു പെനാള്‍ട്ടി മുംബൈയുടെ രക്ഷയ്ക്ക് എത്തി. 92ആം മിനുട്ടില്‍ ഒരു ഹാന്‍ഡ് ബോളിനായിരുന്നു പെനാള്‍ട്ടി ലഭിച്ചത്. പെനാട്ടി ലെ ഫൊണ്ട്രെ സുഖമായി ലക്ഷ്യത്തില്‍ എത്തിച്ചു. രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മുംബൈ സിറ്റിക്ക് ല്‍3 പോയിന്റ് ആണ് ഉള്ളത്. ഗോവയ്ക്ക് ഒരു പോയിന്റും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !