നവംബർ ഒന്ന് മുതൽ ഗതാഗത നിയമത്തിലും ഗ്യാസ് ബുക്കിങ്ങിലും പുതിയ മാറ്റങ്ങൾ

0

തിരുവനന്തപുരം
| പുതുക്കിയ ഗതാഗത നിയമം ഇന്നു മുതൽ കർശനമായി നടപ്പിലാക്കി തുടങ്ങും. ഇതുപ്രകാരം ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാണ്. നിയമം ലംഘിച്ചാൽ 500 രൂപ പിഴ ചുമത്തുകയും മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

ഇന്നു മുതൽ നിലവിൽ വരുന്ന മറ്റൊരു പ്രധാന മാറ്റം ഇൻഡേൻ എൽപിജി റീഫിൽ ബുക്കിങ്ങിനായി രാജ്യത്തുടനീളം പൊതുനമ്പർ നിലവിൽ വന്നു എന്നതാണ്. ഈ നമ്പറിൽ ഇരുപത്തി നാല് മണിക്കൂർ സേവനം ലഭ്യമാണ്.

ഗതാഗത നിയമത്തിലെ മാറ്റങ്ങൾ
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് പിഴ 5000 രൂപ. വാഹനം പിടിച്ചെടുത്തേക്കാം.

പ്രായപൂർത്തിയാകാത്തവരാണ് വാഹനമോടിക്കുന്നതെങ്കിൽ പിഴ ഇരട്ടിയാകും. വാഹന ഉടമ 5000 ഓടിച്ചയാൾ 5000 എന്ന രീതിയിലാകും പിഴ ഒടുക്കേണ്ടി വരിക.

ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധം. ലംഘിച്ചാൽ 500 രൂപ പിഴ. മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും.

സീറ്റ് ബെൽറ്റില്ലെങ്കിൽ പിഴ 500 രൂപ

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടായാൽ രക്ഷിതാക്കൾക്കെതിരെ കേസ്. വാഹന രജിസ്ട്രേഷൻ റദ്ദാക്കും.

കുട്ടികളെ ബാലനീതി നിയമപ്രകാരം വിചാരണ ചെയ്യും

അമിതവേഗം ക്യാമറയില്‍ കുടുങ്ങിയാല്‍ പിഴ 1500.

ഒരു യാത്രയില്‍ എത്രതവണ അമിത വേഗതയ്ക്ക് ക്യാമറയില്‍ കുടുങ്ങിയോ, അത്ര തവണ പിഴയടയ്‌ക്കണം.

കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നിർമ്മിക്കപ്പെട്ട വാഹനങ്ങളിൽ വാഹനനിര്‍മാതാക്കള്‍ തന്നെ ഘടിപ്പിച്ച അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ്‌ നിര്‍ബന്ധമാണ്‌. ഇത് ലംഘിച്ചാൽ 2000 മുതൽ 5000 വരെ പിഴ.


ഗ്യാസ് ബുക്കിങ്ങിലെ പ്രധാന മാറ്റങ്ങൾ

ഇൻഡേൻ എല്‍പിജി ബുക്കിങ്ങിനായാണ് രാജ്യമെമ്പാടും പൊതുനമ്പർ ആരംഭിച്ചത്. പുതിയതായി നടപ്പിലാക്കിയ പരിഷ്കാരത്തിൽ എല്‍പിജി റീഫില്ലുകള്‍ക്കായി പൊതുബുക്കിങ്‌ നമ്പറായ 7718955555 ബന്ധപ്പെടാം. ഇരുപത്തി നാല് മണിക്കൂർ സേവനം ലഭ്യമാണ്.

ബുക്ക് ചെയ്യേണ്ട രീതി
പുതിയ നമ്പറിൽ എസ്എംഎസ്, ഐവിആർഎസ് വഴി എളുപ്പത്തിൽ ബുക്കിങ് നടത്താം.

ഉപഭോക്താക്കള്‍ ഇന്ത്യയിലെ ഏത് സംസ്ഥാനത്തായാലും, ഒരു ടെലികോം സര്‍ക്കിളില്‍നിന്ന് മറ്റൊന്നിലേക്ക് മാറിയാലും റീഫില്‍ ബുക്കിങ് നമ്പര്‍ മാറില്ല.

ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള ബുക്കിങ് മാത്രമേ സ്വീകരിക്കുകയുള്ളൂ.

മൊബൈൽ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഐവിആർഎസ് 16 അക്ക ഉപഭോക്തൃ ഐഡി ആവശ്യപ്പെടും.

ഇൻഡേൻ എല്‍പിജി ഇന്‍വോയ്‌സുകള്‍/കാഷ് മെമോകള്‍/സബ്‌സ്‌ക്രിപ്ഷന്‍ വൗച്ചർ എന്നിവയിൽ നിന്നും ഈ ഈ 16 അക്ക ഉപഭോക്തൃ ഐഡി ലഭിക്കും

ഉപഭോക്താവ് നമ്പർ സ്ഥിരീകരിച്ചാല്‍ റീഫില്‍ ബുക്കിംഗ് സ്വീകരിക്കും.

രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പര്‍ ഇൻഡേൻ റെക്കോഡുകളില്‍ ലഭ്യമല്ലെങ്കില്‍, ഉപഭോക്തൃ ഐഡി നല്‍കി മൊബൈല്‍ നമ്പറിന്റെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്താനും സൗകര്യമുണ്ട്.

ഈ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞാൽ ബുക്കിങ് സ്വീകരിക്കപ്പെടും .

ഉപഭോക്താക്കൾ വിലാസം, ഫോണ്‍ നമ്പർ എന്നിവയടക്കം ഏതെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ സിലിണ്ടർ വിതരണം നിർത്തി വക്കും. യഥാർഥ ആളുകള്‍ക്ക് തന്നെയാണ് വിതരണം നടത്തുന്നതെന്ന് ഉറപ്പാക്കാനാണ് ഇത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !