മഞ്ഞപ്പടയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ്

0

ഐ.എസ്.എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. 90-ാം മിനിറ്റിൽ ഇദ്രിസ സൈല നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സിനെതിരേ നോർത്ത് ഈസ്റ്റ് സമനില പിടിച്ചത്. ഓഫ്സൈഡെന്ന് സംശയം ഉയർന്ന ഗോളായിരുന്നു ഇത്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി.

കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് മത്സരം തുടങ്ങിയത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. സെയ്ത്യാസെൻ സിങ്ങിന്റെ ഫ്രീകിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച സെർജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്.

45-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ബ്ലാസ്റ്റേഴ്സ് താരം ഹാൾറിങ്ങിനെ രാകേഷ് പ്രദാൻ ബോക്സിൽ വീഴ്ത്തിയതിനെ തുടർന്ന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. ഗാരി ഹൂപ്പർ എടുത്ത കിക്ക് നോർത്ത് ഈസ്റ്റ് ഗോളി സുഭാഷിഷ് റോയിയുടെ കാലിൽ തട്ടിയ ശേഷമാണ് വലയിലെത്തിയത്.

ഇതിനിടെ 23-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം ഗാരി ഹൂപ്പർ നഷ്ടപ്പെടുത്തുകയും ചെയ്തു. പന്തുമായി മുന്നേറിയ ഹൂപ്പർ പന്ത് വലതുഭാഗത്ത് കൂടി കയറിവന്ന സിഡോഞ്ചയ്ക്ക് മറിച്ചു. സിഡോഞ്ചയുടെ ക്രോസ് സ്വീകരിച്ച ഹൂപ്പർ, ഗോളി മാത്രം മുന്നിൽനിൽക്കെ പന്ത് പോസ്റ്റിന് മുകളിലൂടെ അടിച്ചുകളയുകയായിരുന്നു.

51-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവിൽ നിന്നാണ് നോർത്ത് ഈസ്റ്റ് ഗോൾ നേടിയത്. ഫെഡ്രിക്കോ ഗല്ലേഗോ എടുത്ത കോർണർ ക്ലിയർ ചെയ്യുന്നതിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് വന്ന ആശയക്കുഴപ്പം മുതലെടുത്താണ് ക്വെസി അപിയ ഗോൾ നേടിയത്. ഇതിനു പിന്നാലെ ഒപ്പമെത്താനുള്ള സുവർണാവസരം അപിയ തുലച്ചുകളയുന്നതിനു മത്സരം സാക്ഷിയായി.

65-ാം മിനിറ്റിൽ ലാലെങ്മാവിയയെ ജെസ്സൽ കാർനെയ്റോ ബോക്സിൽ വീഴ്ത്തിയതിനെ തുടർന്നായിരുന്ന് നോർത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. പക്ഷേ കിക്കെടുത്ത ക്വെസി അപിയക്ക് പിഴച്ചു. ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക്. രണ്ടാം പകുതിയിൽ ഇരു ടീമുകളും നിരവധി മാറ്റങ്ങൾ വരുത്തി.

72-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഇദ്രിസ സൈലയുടെ പ്രകടനം നോർത്ത് ഈസ്റ്റിന് നിർണായകമാകുകയായിരുന്നു. അവസാന നിമിഷം സമനില ഗോൾ കണ്ടെത്താനുള്ള നോർത്ത് ഈസ്റ്റിന്റെ ശ്രമങ്ങൾക്ക് ഫലം ലഭിച്ചത് സൈലയിലൂടെയായിരുന്നു. തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !