മുംബൈ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

0

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം. കരുത്തരായ മുംബൈ എഫ്.സിയെയാണ് നോര്‍ത്ത് ഈസ്റ്റ് തറപറ്റിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. പെനാല്‍ട്ടിയിലൂടെ ക്വേസി അപിയയാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്.

മികച്ച കളി പുറത്തെടുത്തിട്ടും മുംബൈയ്ക്ക് ഒരു ഗോള്‍ തിരിച്ചടിക്കാനായില്ല. കളിയുടെ ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും മുംബൈയ്ക്ക് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം പൊളിക്കാനായില്ല. നോര്‍ത്ത് ഈസ്റ്റ് ബോക്‌സില്‍ നിരന്തരം ആക്രമണം അഴിച്ചു വിട്ടിട്ടും മുംബൈ മുന്നേറ്റനിരയ്ക്ക് അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. നോര്‍ത്ത ഈസ്റ്റിന്റെ ഖാസ കമാറ് ഇന്നത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി. 

മത്സരം ആരംഭിച്ചപ്പോള്‍ തൊട്ട് മുംബൈയാണ് ആധിപത്യം സ്ഥാപിച്ചത്. എട്ടാം മിനിട്ടില്‍ തന്നെ ബോക്‌സിനുള്ളില്‍ മികച്ച അവസരം മുംബൈയ്ക്ക് ലഭിച്ചു. പിന്നാലെ ഒരു കോര്‍ണറും ലഭിച്ചു. പക്ഷേ ഇതുരണ്ടും മുംബൈയ്ക്ക് മുതലാക്കാനായില്ല. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധനിര ആദ്യ മിനിട്ടുകളില്‍ തന്നെ ഫോമിലേക്കുയര്‍ന്നു.
മുംബൈയുടെ അഹമ്മദ് ജാഹു രണ്ട് ലോങ് റേഞ്ചറുകള്‍ എടുത്തെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. 23-ാം മിനിട്ടില്‍ മുംബൈയുടെ  റെയ്‌നിയര്‍ ഫെര്‍ണാണ്ടസിന് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് കളംവിട്ട താരത്തിന് പകരം ഫാറൂഖ് ചൗധരി മത്സരത്തിലെ ആദ്യ പകരക്കാരനായി കളത്തിലിറങ്ങി.

ഒഗ്‌ബെച്ചെയെ ഫൗള്‍ ചെയ്തതിന് 35-ാം മിനിട്ടില്‍ മുംബൈയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. അഹമ്മദ് ജാഹു അത് നന്നായി എടുത്തെങ്കിലും ബോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നു. പിന്നാലെ നോര്‍ത്ത് ഈസ്റ്റിന്റെ സാര്‍ഥക് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് വഴങ്ങി. 

43-ാം മിനിട്ടില്‍ ഈ സീസണിലെ ആദ്യ റെഡ് കാര്‍ഡ് പിറന്നു. നോര്‍ത്ത് ഈസ്റ്റിന്റെ കമാറയെ വീഴ്ത്തിയതിന് മുംബൈയുടെ അഹമ്മദ് ജാഹുവാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. അപകടകരമായ ഫൗളായിരുന്നു അത്. ഇതോടെ ആദ്യ പകുതിയില്‍ തന്നെ മുംബൈ പത്തുപേരായി ചുരുങ്ങി. ആദ്യ പകുതിയിൽ ഇരുടീമുകളും ​ഗോൾ രഹിത സമനില വഴങ്ങി

എന്നാല്‍ രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് ഉണര്‍ന്നു കളിച്ചു. അതിന്റെ ഫലം 47-ാം മിനിട്ടില്‍ ലഭിച്ചു. ബോക്‌സിനകത്തുവെച്ച് മുംബൈയുടെ റൗളിങ്ങിന്റെ കൈയ്യില്‍ പന്തുതട്ടിയതോടെ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. മുന്നേറ്റതാരം അപിയ മുംബൈ ഗോളി അമരീന്ദറിനെ കബിളിപ്പിച്ച് അനായാസേന പന്ത് വലയിലെത്തിച്ച് നോര്‍ത്ത് ഈസ്റ്റിന് ഒരു ഗോള്‍ ലീഡ് നല്‍കി.

ഗോള്‍ വഴങ്ങിയതോടെ മുംബൈയും ആക്രമിച്ചു കളിച്ചു. 65-ാം മിനിട്ടില്‍ മുംബൈയുടെ ഗൊളൂയിയുടെ ഒരു കിടിലന്‍ ഹെഡര്‍ പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. മികച്ച കളി പുറത്തെടുത്തിട്ടും ഗോള്‍ നേടാന്‍ മുംബൈയ്ക്ക് സാധിച്ചില്ല. ഗോള്‍മുഖത്ത് നിരന്തരമെത്തുന്നുണ്ടെങ്കിലും അത് ഗോളിലേക്ക് മാറ്റാന്‍ മുന്നേറ്റ താരങ്ങള്‍ക്ക് സാധിച്ചില്ല.  90-ാം മിനിറ്റില്‍ റൗളിങ് ഒരു കിടിലന്‍ ലോങ് റേഞ്ചര്‍ എടുത്തെങ്കിലും അത് ഗോള്‍ നോര്‍ത്ത് ഈസ്റ്റ് പോസ്റ്റിന് മുകളിലൂടെ പറന്നുപോയി.

കഴിഞ്ഞ സീസണില്‍ മുംബൈയ്‌ക്കെതിരെ ഒരു വിജയം പോലും നേടാത്ത നോര്‍ത്ത് ഈസ്റ്റിന് ഏറെ ആത്മവിശ്വാസം പകരുന്ന ഒന്നാണ് ഇന്നത്തെ വിജയം. നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തു. 
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !


Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !