തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ തിരിച്ചറിയാന്‍ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ അവസരം

0

ഒരേ വാര്‍ഡില്‍/ നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാര്‍ത്ഥികളെയും നാട്ടില്‍ മറ്റ് പേരുകളില്‍ അറിയപ്പെടുന്നവരെയും വോട്ടര്‍മാര്‍ക്ക് തിരിച്ചറിയുന്നതിനായി നാമനിര്‍ദ്ദേശ പത്രികയില്‍ നല്‍കിയ പേരിനൊപ്പമോ പേരിന് മുന്നിലോ പിന്നിലോ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം. ഇതിനായി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതിയില്‍ (നവംബര്‍ 23) വൈകിട്ട് മൂന്നിന് മുന്‍പ് വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിക്കണം. ഒരേ വാര്‍ഡില്‍/ നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാര്‍ത്ഥികള്‍ വരികയാണെങ്കില്‍ പേരിനൊപ്പമോ മുന്നിലോ പിന്നിലോ കൂട്ടിച്ചേര്‍ക്കലുകള്‍ അനുവദിക്കും. ജോലി സംബന്ധമായ വിശേഷണം (അഡ്വക്കേറ്റ് അഡ്വ., ഡോക്ടര്‍ ഡോ., പ്രൊഫസര്‍ പ്രൊഫ.), വീട്ടുപേര്, രക്ഷിതാക്കളുടെ പേര്, സ്ഥലപ്പേര് എന്നിവ ചേര്‍ക്കാം. ഉദാ: രാമചന്ദ്രന്‍ എന്ന് പേരുള്ള രണ്ടുപേര്‍ ഉണ്ടെങ്കില്‍ താഴെ പറയുന്ന രീതിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താവുന്നതാണ്.ജോലി സംബന്ധമായ വിശേഷണം അഡ്വ. രാമചന്ദ്രന്‍/ ഡോ. രാമചന്ദ്രന്‍/ പ്രൊഫ. രാമചന്ദ്രന്‍, വീട്ടുപേര് കല്ലേലില്‍ രാമചന്ദ്രന്‍, മാങ്കുഴി രാമചന്ദ്രന്‍,രക്ഷിതാക്കളുടെ പേര് ഗോപാലന്‍ രാമചന്ദ്രന്‍, ദാമോദരന്‍ രാമചന്ദ്രന്‍,സ്ഥലപ്പേര് മടത്തറ രാമചന്ദ്രന്‍, നാട്ടില്‍ മറ്റ് പേരുകളില്‍ അറിയപ്പെടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പേരിനൊപ്പം ആ പേരും ചേര്‍ക്കാം.

നാമനിര്‍ദ്ദേശ പത്രികയില്‍ നല്‍കിയിട്ടുള്ള പേരില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായ പേര് ആവശ്യപ്പെടുകയാണെങ്കില്‍ നാമനിര്‍ദ്ദേശ പത്രികയില്‍ നല്‍കിയ പേര് നല്‍കേണ്ടതും പുതിയതായി ആവശ്യപ്പെട്ട പേര് ബ്രാക്കറ്റില്‍ നല്‍കേണ്ടതുമാണ്. ഉദാ: അബ്ദുല്‍ ജബ്ബാര്‍ എന്ന വ്യക്തിക്ക് അബ്ബാസ് എന്ന പേര് ചേര്‍ക്കണമെങ്കില്‍ അതിന് അബ്ദുല്‍ ജബ്ബാര്‍ (അബ്ബാസ്) എന്ന് വേണം ചേര്‍ക്കേണ്ടത്. അപേക്ഷ അംഗീകരിച്ചാല്‍ വോട്ടിങ് യന്ത്രത്തിലെ ലേബലുകളിലും ബാലറ്റ് പേപ്പറുകളിലും കൂട്ടിച്ചേര്‍ക്കലോടുകൂടിയ പേരാകുമുണ്ടാവുക.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !