സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്.
10 ദിവസത്തിനിടയില്‍ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയും വിലയില്‍ വര്‍ധനവുണ്ടായി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 48 ഡോളര്‍ കടന്നു. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബര്‍ 20ന് പുനരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയര്‍ന്നു തുടങ്ങിയത്.
കോവിഡ് വാക്‌സിന്‍ ഫലപ്രദമാകുമെന്ന ശുഭസൂചന ക്രൂഡ് വിപണിയില്‍ ഉണര്‍വ് വരുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ക്രൂഡോയില്‍ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
വരും ദിവസങ്ങളില്‍ വില വീണ്ടും വര്‍ധിക്കാനാണ് സാധ്യത. ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില വയനാട്: പെട്രോള്‍: 83.44, ഡീസല്‍: 77.14 കോഴിക്കോട്: പെട്രോള്‍ 82.53, ഡീസല്‍ 76.34 എന്നിങ്ങനെയാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !