പ്ലസ് വണ്‍: ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് 17 മുതല്‍ അപേക്ഷിക്കാം

0

ഒഴിവുള്ള പ്ലസ്വണ്‍ സീറ്റുകളിലെ പ്രവേശനത്തിന് ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് 17 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെറിറ്റ് ക്വാട്ടയിലോ സ്‌പോര്‍ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിലും ട്രാന്‍സ്ഫറിന് അപേക്ഷിക്കാം.

ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേയ്‌ക്കോ സ്‌കൂള്‍ മാറ്റത്തിനോ കോമ്പിനേഷന്‍ മാറ്റത്തോടെ സ്‌കൂള്‍ മാറ്റത്തിനോ അതേ സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിനോ കാന്‍ഡിഡേറ്റ് ലോഗിനിലെ 'Apply for School/ Combination Transfer' എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള ഓപ്പണ്‍ വേക്കന്‍സി വിവരങ്ങള്‍ 17-ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.

സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകള്‍ കാന്‍ഡിഡേറ്റ് ലോഗിനിലൂടെ 17-ന് രാവിലെ 10 മുതല്‍ 18-ന് വൈകീട്ട് നാലുവരെ ഓണ്‍ലൈനായി നല്‍കാം. വിവരങ്ങള്‍ക്ക്: www.hscap.kerala.gov.in

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !