രോഹിത്തിനെ ഇന്ത്യയുടെ നായകനാക്കണം’; ആവശ്യവുമായി മുന്‍ താരങ്ങള്‍

0

ഐ.പി.എല്‍ 13ാം സീസണിലൈ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം വിരാട് കോഹ്‌ലിയില്‍ നിന്നെടുത്ത് രോഹിത്ത് ശര്‍മ്മയ്ക്ക് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. മുംബൈ അഞ്ചാം ഐ.പി.എല്‍ കിരീടം ചൂടിയതിനു പിന്നാലെ രോഹിത്തിന് ഇന്ത്യന്‍ ടീമിന്‍റെ നായകത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന താരങ്ങടക്കം രംഗത്ത് വന്നു.

രോഹിത് ക്യാപ്റ്റനായിട്ടില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ നഷ്ടമല്ല ഇന്ത്യന്‍ ടീമിന്റെ തന്നെ നഷ്ടമാണെന്ന് മുന്‍താരം ഗൗതം ഗംഭീര്‍ പറഞ്ഞു. ‘ഏകദിന-ടി20 മത്സരങ്ങളില്‍ വിരാട് കോലിയേക്കാള്‍ വളരെ മികച്ച ക്യാപ്റ്റനാണ് രോഹിത്. അദ്ദേഹത്തെ മുഴുവന്‍ സമയ ക്യാപ്റ്റനായി നിയമിച്ചില്ലെങ്കില്‍ അത് നാണക്കേടും ഇന്ത്യന്‍ ടീമിന്റെ ഭാഗ്യക്കേടുമാണ്. അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.’

‘കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി വളരെ മോശമാണെന്ന് ഞാന്‍ പറയില്ല. പക്ഷേ ടീമിനെ നയിക്കാന്‍ ആരാണ് കൂടുതല്‍ അനുയോജ്യനെന്നാണ് ചോദിച്ചാല്‍ അത് രോഹിത്താണ്. കോഹ്‌ലിക്കും രോഹിത്തിനും ഐ.പി.എല്ലില്‍ ഏകദേശം ഒരേസമയത്താണ് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത്. എന്നാല്‍ ആരാണ് വിജയിച്ചതെന്ന് നോക്കൂ. കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനായി തുടരുകയും രോഹിത് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയും ചെയ്യുന്നതാണ് ഏറ്റവും നല്ലത്’ ഗംഭീര്‍ പറഞ്ഞു.

രോഹിത് തന്നെ ഇന്ത്യയുടെ ടി20 ടീമിനെ നയിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണും പറഞ്ഞു. രോഹിത് ശര്‍മ തന്നെ ഇന്ത്യന്‍ ടി20 ടീമിനെ നയിക്കണം. ടീമിനെ എങ്ങനെ നിയന്ത്രിക്കണമെന്നും നയിക്കണമെന്നും ടി20 മത്സരങ്ങള്‍ എങ്ങനെ ജയിക്കണമെന്നും രോഹിത്തിന് കൃത്യമായി അറിയാം’ വോണ്‍ പറഞ്ഞു. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ രോഹിത്താണെന്ന് സെവാഗും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !