ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലോകമെങ്ങും ദീപാവലി ആഘോഷിക്കുന്നവര്‍ക്കായി ആശംസ നേര്‍ന്നു.
ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ശൈഖ് മുഹമ്മദ് ദീപാവലി ആശംസ നേര്‍ന്നത്. ദീപാവലി നാളില്‍ കൊളുത്തുന്ന ദീപപ്രകാശം നല്ലൊരു നാളെയിലേക്ക് നമ്മെ നയിക്കട്ടെയെന്ന് ശൈഖ് മുഹമ്മദ് ആശംസ നേര്‍ന്നു.
ദീപാവലി പ്രമാണിച്ച് ശനിയാഴ്ച രാത്രി ഗ്ലോബല്‍ വില്ലേജില്‍ വര്‍ണാഭമായ വെടിക്കെട്ട് ഉണ്ടാവും. വ്യാഴം , വെള്ളി ദിവസങ്ങളിലും ഗ്ലോബല്‍ വില്ലേജില്‍ വെടിക്കെട്ടുണ്ടായിരുന്നു. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ ഈമാസം 21 വരെ വെടിക്കെട്ടുണ്ടാകും.
On behalf of the people of the UAE, I wish everyone celebrating around the world a happy Diwali. May the light of hope always unite us and lead us forward to a better tomorrow.
— HH Sheikh Mohammed (@HHShkMohd) November 13, 2020
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !