സമര കേന്ദ്രം മാറ്റില്ല; പ്രതിഷേധം ശക്തമാക്കുമെന്ന് കർഷകർ

0

ന്യൂഡൽഹി
: ഉപാധികളോടു കൂടിയ ചർച്ചകൾക്കായുള്ള കേന്ദ്രത്തിന്റെ ക്ഷണം നിരസിച്ച ഡൽഹി-ഹരിയാന അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകർ, ഞായറാഴ്ച തങ്ങളുടെ ആവശ്യങ്ങൾ ആവർത്തിക്കുകയും മുഖ്യ സമര കേന്ദ്രമായ ജിടി കർണാൽ ഹൈവേയിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്ന് അറിയിക്കുകയും ചെയ്തു.

ഹരിയാന, ചണ്ഡിഗഢ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലേക്കുള്ള ദേശീയപാത കടന്നുപോകുന്ന ഡൽഹിയിലെ വടക്കൻ സിങ്കു അതിർത്തിയിൽ തമ്പടിച്ച് കർഷക സംഘങ്ങൾ ചർച്ച നടത്തി. സോണിപത്, റോഹ്തക്, ജയ്പൂർ, ഗാസിയാബാദ്-ഹാപൂർ, മഥുര എന്നീ അഞ്ച് പോയിന്റുകൾ വരും ദിവസങ്ങളിൽ ഉപരോധിക്കുമെന്ന് ഞായറാഴ്ച വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

വെള്ളിയാഴ്ച മുതൽ കർഷകർ ഡൽഹിക്ക് പുറത്ത് ക്യാമ്പ് ചെയ്യുകയാണ്. പ്രതിഷേധം ദേശീയപാതയിൽ നിന്ന് ബുരാരിയിലെ സന്ത് നിരങ്കരി സമാഗം ഗ്രൗണ്ടിലേക്ക് മാറ്റണമെന്ന വ്യവസ്ഥയിൽ ഡിസംബർ മൂന്നിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർഷക സംഘടനകളെ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു.

കേന്ദ്രത്തിൽ നിന്നുള്ള ക്ഷണം ഞങ്ങൾ നിരസിച്ചു. അവരുടെ നിബന്ധനകളിലൊന്ന് ഞങ്ങൾ ആദ്യം ബുറാരി പാർക്കിലേക്ക് പോകണം എന്നതാണ്. ഞങ്ങൾ ഒരിക്കലും ബുറാരി പാർക്കിൽ പോകില്ല. അത് ഒരു പാർക്കിനേക്കാൾ ഉപരി തുറന്ന ജയിലാണെന്ന് ഞങ്ങൾ അറിഞ്ഞു,” പഞ്ചാബ് ഭാരതീയ കിസാൻ യൂണിയൻ (ക്രാന്തികാരി) പ്രസിഡന്റ് സുർജിത് സിംഗ് പറഞ്ഞു.

“ഇന്ന് ഡൽഹിയിലെത്തിയ ഉത്തരാഖണ്ഡിൽ നിന്നുള്ള കർഷകരെ ജന്തർ മന്ദറിലേക്ക് കൊണ്ടുപോകുമെന്ന് ഡൽഹി പോലീസ് അറിയിച്ചിരുന്നു, എന്നാൽ പകരം അവരെ ബുരാരി പാർക്കിലേക്കാണ് കൊണ്ടു പോയത്. സിങ്കു അതിർത്തിയിലെ പ്രതിഷേധം തുടരും,” സുർജിത് സിംഗ് പറഞ്ഞു.

എന്നാൽ ഡൽഹി പോലീസ് വക്താവ് ഡോ. ഈഷ് സിങ്കാൽ ആരോപണം നിഷേധിച്ചു. അവരുടെ പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഡൽഹിയിൽ പ്രതിഷേധിക്കരുതെന്ന് ഞങ്ങൾ കർഷകരോട് അഭ്യർത്ഥിക്കുകയും ജന്തർ മന്ദറിൽ പ്രതിഷേധം അനുവദനീയമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അവരുടെ എല്ലാ അഭ്യർത്ഥനകളും ഞങ്ങൾ നിരസിച്ചു,” അദ്ദേഹം പറഞ്ഞു.

കേന്ദ്രം പുതുതായി പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളെ എതിര്‍ത്തുള്ള കർഷകരുടെ പ്രതിഷേധം തുടർച്ചയായ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സിങ്കു, തിക്രി പ്രദേശങ്ങളില്‍ പ്രതിഷേധം തുടരുന്നതിനാല്‍ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. നഗരത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ ഒരുവിഭാഗം കർഷകർ നിരങ്കാരി സമാഗം മൈതാനത്ത് പ്രവേശിച്ചു തുടങ്ങിയിരുന്നു. രാജ്യതലസ്ഥാനത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

കർഷക വിരുദ്ധവും കോർപറേറ്റ് പക്ഷത്ത് നിൽക്കുന്നതുമായ മൂന്ന് ബില്ലുകളും പിൻവലിക്കുക, മിനിമം താങ്ങുവിലയും വിൽപന നിരക്കും ഉറപ്പാക്കുക, ഇലക്ട്രിസിറ്റി ഓർഡിനൻസ് നിർത്തിവയ്ക്കുക, വൈക്കോൽ കൂമ്പാരങ്ങൾ കത്തിക്കുന്നതിനുള്ള പിഴ ഒഴിവാക്കുക എന്നിവയാണ് ആവശ്യങ്ങൾ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !