യുഎഇയില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഈ വര്‍ഷം അവസാനം വരെ നീട്ടി

0

അബുദാബി
: യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന് സമാനമായ ഇളവുകള്‍ ഈ വര്‍ഷം അവസാനം വരെ നീട്ടി.  മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ നല്‍കിയ സമയമാണ് ഈ വര്‍ഷം അവസാനം വരെ നീട്ടിയത്.

 ഇളവ് ഇന്ന് തീരാനിരിക്കെയാണ് പുതിയ തീരുമാനം. മെയ് 18 നാണ് ഇളവ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 18 വരെയായിരുന്നു അനധികൃതമായി തങ്ങിയവര്‍ക്ക് രാജ്യം വിടാനുള്ള അന്തിമ സമയം. എന്നാല്‍ പിന്നീടത് നവംബര്‍ 17 വരെയും ഇപ്പോള്‍ വര്‍ഷാവസാനം വരെയും നീട്ടുകയായിരുന്നു. 

കൊവിഡ്19 ന്റെ പശ്ചാത്തലത്തിലാണ് യുഎഇ ഇളവുകള്‍ പ്രഖ്യാപിച്ചത്. താമസ, സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞ് യുഎഇയില്‍ തങ്ങുന്നവര്‍ക്ക് മടങ്ങിപോകാനുള്ള അവസരം എന്ന നിലയ്ക്കായിരുന്നു ഇത്.  രാജ്യം വിട്ടു പോകാത്തവര്‍ കനത്ത പിഴ ഒടുക്കേണ്ടിവരും. ആനുകൂല്യം പ്രയോജനപ്പെടുത്തി യുഎഇയില്‍ നിന്ന് പോകുന്നവര്‍ക്ക് തിരിച്ചു വരാന്‍ യാതൊരു നിയമ തടസ്സവുമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !