തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 68,61,907 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
പോസിറ്റീവ് ആയവർ
കോഴിക്കോട് – 626
മലപ്പുറം – 619
കൊല്ലം – 482
എറണാകുളം – 409
ആലപ്പുഴ – 396
പത്തനംതിട്ട – 379
കോട്ടയം – 326
കണ്ണൂര്‍ – 286
തിരുവനന്തപുരം – 277
തൃശൂര്‍ – 272
പാലക്കാട് – 257
ഇടുക്കി – 155
വയനാട് – 87
കാസര്‍ഗോഡ് – 71
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4748 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
നെഗറ്റീവ് ആയവർ
തിരുവനന്തപുരം – 392
കൊല്ലം – 554
പത്തനംതിട്ട – 150
ആലപ്പുഴ – 249
കോട്ടയം – 243
ഇടുക്കി – 176
എറണാകുളം – 592
തൃശൂര്‍ – 500
പാലക്കാട് – 243
മലപ്പുറം – 790
കോഴിക്കോട് – 450
വയനാട് – 149
കണ്ണൂര്‍ – 206
കാസര്‍ഗോഡ് – 54
ഇതോടെ 59,380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,96,593 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.സി. നായര്‍ (86), നെടുമങ്ങാട് സ്വദേശി അനാ ക്ലീറ്റസ് (62), പേയാട് സ്വദേശിനി ഭാര്‍ഗവി (88), ബാലരാമപുരം സ്വദേശി ഫ്രാന്‍സിസ് (60), മണക്കാട് സ്വദേശി ഗോപകുമാര്‍ (65), കൊല്ലം പൂയപ്പള്ളി സ്വദേശി സലിംകുമാര്‍ (68), കുളത്തൂപ്പുഴ സ്വദേശിനി മിനി രഘു (42), ആലപ്പുഴ പാതിരപ്പള്ളി സ്വദേശി അരുളപ്പന്‍ (79), കോട്ടയം വൈക്കം സ്വദേശിനി വേറോനി (76), ചങ്ങനാശേരി സ്വദേശി അജയന്‍ (52), എറണാകുളം തട്ടാഴം സ്വദേശി പാര്‍ത്ഥസാരഥി (76), തൃശൂര്‍ കൊണ്ടാഴി സ്വദേശിനി സുകുമാരിയമ്മ (79), പാലക്കാട് കോട്ടായി സ്വദേശി കൃഷണന്‍ (60), മുണ്ടൂര്‍ സ്വദേശി മയ്യാടി (80), ഷൊര്‍ണൂര്‍ സ്വദേശിനി സീനത്ത് (45), കരിമ്പ്ര സ്വദേശി മുഹമ്മദ് ഹാജി (88), പൊയ്പുള്ളി സ്വദേശി കരീം (81), കണ്ണാടി സ്വദേശി മോഹനന്‍ (43), മലപ്പുറം ഊര്‍കാടവ് സ്വദേശി മുഹമ്മദ് (78), നന്നാമുക്ക് സ്വദേശി സുബ്രഹ്മണ്യന്‍ (53), മാമ്പാട് സ്വദേശി അബ്ദുള്‍ മജീദ് (67), ചീക്കോട് സ്വദേശിനി ഖദീജ (65), വെട്ടം സ്വദേശി കറുപ്പന്‍ (61), പൊന്നാനി സ്വദേശി മുഹമ്മദ് (70), കോഴിക്കോട് വലിയപറമ്പ് സ്വദേശി മുഹമ്മദ് (55), മടപ്പള്ളി സ്വദേശി ബാലന്‍ (67), മണിപുറം സ്വദേശി കോയക്കുട്ടി (70), വയനാട് ചേറ്റപ്പാലം സ്വദേശി രാധാകൃഷ്ണന്‍ (52), കണ്ണൂര്‍ ചിറ്റാരിപറമ്പ് സ്വദേശി രാമകൃഷ്ണന്‍ (72) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2562 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4029 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 496 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 608, മലപ്പുറം 595, കൊല്ലം 475, എറണാകുളം 309, ആലപ്പുഴ 372, പത്തനംതിട്ട 287, കോട്ടയം 291, കണ്ണൂര്‍ 249, തിരുവനന്തപുരം 183, തൃശൂര്‍ 265, പാലക്കാട് 117, ഇടുക്കി 127, വയനാട് 81, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, പത്തനംതിട്ട 9, തിരുവനന്തപുരം 7, എറണാകുളം 5, കോഴിക്കോട് 4, കൊല്ലം 3, വയനാട് 2, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,644 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,02,102 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,542 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1379 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കുറ്റൂറിനെയാണ് (സബ് വാര്‍ഡ് 2) ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ ആകെ 440 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 714 കേസുകള്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 714 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 260 പേരാണ്. 45 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1438 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 81, 19, 6
തിരുവനന്തപുരം റൂറല്‍ - 149, 97, 12
കൊല്ലം സിറ്റി - 188, 32, 19
കൊല്ലം റൂറല്‍ - 162, 0, 0
പത്തനംതിട്ട - 18, 18, 0
ആലപ്പുഴ- 23, 0, 0
കോട്ടയം - 2, 2, 0
ഇടുക്കി - 4, 1, 0
എറണാകുളം സിറ്റി - 0, 0, 0
എറണാകുളം റൂറല്‍ - 12, 1, 0
തൃശൂര്‍ സിറ്റി - 6, 5, 3
തൃശൂര്‍ റൂറല്‍ - 10, 10, 0
പാലക്കാട് - 2, 0, 0
മലപ്പുറം - 4, 4, 2
കോഴിക്കോട് സിറ്റി - 1, 1, 1
കോഴിക്കോട് റൂറല്‍ - 5, 9, 2
വയനാട് - 0, 0, 0
കണ്ണൂര്‍ - 0, 0, 0
കാസര്‍ഗോഡ് - 47, 61, 0
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !