ജില്ലയില്‍ 721 പേര്‍ക്ക് രോഗമുക്തി 619 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

0
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 595 പേര്‍ക്ക് വൈറസ്ബാധ
10 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 6,986 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 86,079 പേര്‍
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 11) വിദഗ്ധ ചികിത്സക്ക് ശേഷം 721 പേര്‍ കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 72,944 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്. ഇന്ന് 619 പേര്‍ക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ഇന്ന് രോഗബാധിതരായവരില്‍ 595 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 10 പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരുമാണ്.

ജില്ലയിലിപ്പോള്‍ 86,079 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 6,986 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 497 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 239 പേരും 243 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 401 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

സാമൂഹ്യ അകലവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കണം
പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണത്തിലുള്ള വര്‍ധന ആശങ്ക സൃഷ്ടിക്കുന്നതാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെല്ലാം ജാഗ്രത പുലര്‍ത്തണം. പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സാഹചര്യത്തില്‍ സാമൂഹ്യ അകലം ഉറപ്പാക്കുകയും കോവിഡ് മാനദണ്‍ങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുകയും വേണം.
വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരെല്ലാം നിശ്ചിത ഇടവേളകളില്‍ സോപ്പ്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിച്ച് കൈകള്‍ കഴുകണം. ആരോഗ്യ സുരക്ഷ ഉറപ്പാക്കി മാത്രമെ മറ്റുള്ളവരുമായി ഇടപഴകാവൂ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സ്ഥാനാര്‍ഥികളും പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിധത്തിലുള്ള അലംഭാവവും കാണിക്കരുത്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (ഡിസംബര്‍ 11) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ - 06
ആലങ്കോട് - 02
ആലിപ്പറമ്പ് - 02
അമരമ്പലം - 07
ആനക്കയം - 06
അങ്ങാടിപ്പുറം - 08
അരീക്കോട് - 17
ആതവനാട് - 11
ചാലിയാര്‍ - 02
ചീക്കോട് - 09
ചേലേമ്പ്ര - 09
ചെറിയമുണ്ടം - 06
ചെറുകാവ് - 11
ചോക്കാട് - 06
ചുങ്കത്തറ - 10
എടക്കര - 05
എടപ്പാള്‍ - 16
എടവണ്ണ - 15
എടയൂര്‍ - 05
ഇരിമ്പിളിയം - 02
കാലടി - 08
കാളികാവ് - 09
കല്‍പകഞ്ചേരി - 04
കണ്ണമംഗലം - 01
കരുളായി - 02
കരുവാരക്കുണ്ട് - 01
കാവനൂര്‍ - 02
കീഴാറ്റൂര്‍ - 03
കീഴുപറമ്പ് - 04
കോഡൂര്‍ - 08
കൊണ്ടോട്ടി - 13
കൂട്ടിലങ്ങാടി - 06
കോട്ടക്കല്‍ - 15
കുറുവ - 07
കുറ്റിപ്പുറം - 10
കുഴിമണ്ണ - 01
മക്കരപ്പറമ്പ - 02
മലപ്പുറം - 23
മമ്പാട് - 02
മംഗലം - 05
മഞ്ചേരി - 21
മങ്കട - 04
മാറാക്കര - 02
മാറഞ്ചേരി - 01
മേലാറ്റൂര്‍ - 04
മൂന്നിയൂര്‍ - 05
മൂര്‍ക്കനാട് - 01
മൂത്തേടം - 13
മൊറയൂര്‍ - 04
മുതുവല്ലൂര്‍ - 09
നന്നമ്പ്ര - 03
നന്നംമുക്ക് - 02
നിലമ്പൂര്‍ - 07
ഒതുക്കുങ്ങല്‍ - 06
ഒഴൂര്‍ - 03
പള്ളിക്കല്‍ - 05
പാണ്ടിക്കാട് - 11
പരപ്പനങ്ങാടി - 10
പറപ്പൂര്‍ - 04
പെരിന്തല്‍മണ്ണ - 21
പെരുമണ്ണ ക്ലാരി - 03
പെരുമ്പടപ്പ് - 02
പെരുവള്ളൂര്‍ - 02
പൊന്മള - 08
പൊന്നാനി - 13
പൂക്കോട്ടൂര്‍ - 02
പോരൂര്‍ - 02
പോത്തുകല്ല് - 01
പുലാമന്തോള്‍ - 03
പുളിക്കല്‍ - 08
പുല്‍പ്പറ്റ - 05
പുറത്തൂര്‍ - 04
പുഴക്കാട്ടിരി - 09
താനാളൂര്‍ - 02
താനൂര്‍ - 03
തലക്കാട് - 01
തവനൂര്‍ - 01
താഴേക്കോട് - 04
തേഞ്ഞിപ്പലം - 06
തെന്നല - 06
തിരുനാവായ - 08
തിരുവാലി - 01
തൃക്കലങ്ങോട് - 02
തൃപ്രങ്ങോട് - 02
തുവ്വൂര്‍ - 03
തിരൂര്‍ - 07
തിരൂരങ്ങാടി - 19
ഊര്‍ങ്ങാട്ടിരി - 04
വളാഞ്ചേരി - 05
വളവന്നൂര്‍ - 02
വള്ളിക്കുന്ന് - 06
വട്ടംകുളം - 01
വാഴക്കാട് - 10
വാഴയൂര്‍ - 06
വഴിക്കടവ് - 07
വേങ്ങര - 11
വെട്ടത്തൂര്‍ - 01
വണ്ടൂര്‍ - 20
ഇതര ജില്ല
തൃശൂര്‍ - 01



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !