കൊച്ചി: ഓടുന്ന കാറിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട് വലിച്ച് കൊടുംക്രൂരത. സാമൂഹിക പ്രവര്‍ത്തക അഡ്വ. രശ്മിത രാമചന്ദ്രനാണ് സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. എറണാകുളം നെടുമ്പാശേരി ചാലാക്കയില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.
നായയുടെ കഴുത്തില്‍ കെട്ടിയ കയറാണ് ഓടുന്ന കാറുമായും ബന്ധിപ്പിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണ്. നല്ല വേഗത്തില്‍ പായുന്ന കാറിന് പിന്നില്‍ നായ തളര്‍ന്നു വീണിട്ടും കാര്‍ മുന്നോട്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ കാറിന്റെ പിന്നാലെ ബൈക്കിലെത്തിയ യുവാവാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കാര്‍ നിര്‍ത്താന്‍ യുവാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ടാക്സി ഡ്രൈവര്‍ വാഹനം നിര്‍ത്തി. ആദ്യം ചെറുപ്പക്കാരനോട് കയര്‍ത്ത ഡ്രൈവര്‍, പിന്നീട് പട്ടിയെ അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നു. എന്തിനാണ് ഇക്കാര്യത്തില്‍ ഇടപെടുന്നതെന്ന് ചോദിച്ചായിരുന്നു കാറുടമ കയര്‍ത്തതെന്ന് യുവാവ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
നായയുടെ കഴുത്തില്‍ കുരുക്കിട്ടാണ് ഓടുന്ന കാറിന് പിന്നില്‍ കെട്ടിവലിച്ചത്. കാര്‍ ഓടുന്നതിനിടെ നായ തളര്‍ന്നുവീണിട്ടും റോഡിലൂടെ നായയെ കെട്ടിവലിച്ച് കാര്‍ മുന്നോട്ടുപോയി. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധിപേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അഭിഭാഷക രശ്മിത രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ക്രൂരതയുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !