മലയാളികൾക്ക് പ്രിയങ്കരനായ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി-ഡുക്ക് അന്തരിച്ചു

0

ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി-ഡുക്ക് ലാത്വിയയിൽ വച്ച് കോവിഡ് -19 ബാധിച്ച് മരിച്ചു. 59 കാരനായ ചലച്ചിത്ര സംവിധായകൻ റെസിഡൻസി പെർമിറ്റ് ലഭിക്കുന്നതിനായി ലാത്വിയയിൽ വസ്തു വാങ്ങാൻ പോയതായിരുന്നു എന്നാണ് റിപ്പോർട്ട്.

റിഗയ്ക്കടുത്തുള്ള കടൽത്തീര റിസോർട്ടായ ജുർമലയിൽ ഒരു വീട് വാങ്ങുന്നതിനായി നവംബർ 20 നാണ് കിം കി-ഡുക്ക് ലാത്വിയയിലെത്തിയതെന്ന് ലാത്വിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് -19 സങ്കീർണതകളാൽ വെള്ളിയാഴ്ച അർദ്ധരാത്രി 1:20 ന് കിം കി-ഡുക്ക് ലോകത്തോട് വിടപറയുകയായിരുന്നു.

കേരളത്തിലെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലൂടെ മലയാളികൾക്കും കിം കി-ഡുക്ക് പ്രിയങ്കരനാണ്. 2013 ലെ ഐ.എഫ്.എഫ്.കെയിൽ കിം കി-ഡുക്ക് വിശിഷ്ടാഥിതിയായിരുന്നു.

1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. 1996ല്‍ ‘ക്രോക്കഡൈല്‍’ ആണ് കിമ്മിന്‍റെ ആദ്യചിത്രം. പിയത്ത എന്ന ചിത്രത്തിന് 69-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ, 3-അയൺ എന്ന ചിത്രത്തിന് 61-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള സിൽവർ ലയൺ, സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് 54-ാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള സിൽവർ ബിയർ, ആരിരംഗ എന്ന ചിത്രത്തിന് 2011ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടൈൻ റിഗാർഡ് സമ്മാനവും കിം കി-ഡുക്ക് കരസ്ഥമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !