മലപ്പുറം ജില്ലയില്‍ 822 പേര്‍ക്ക് രോഗമുക്തി രോഗബാധിതരായത് 441 പേര്‍

0
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 422 പേര്‍ക്ക് വൈറസ്ബാധ
11 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യ മേഖലയില്‍ രണ്ട് പേര്‍ക്ക് രോഗം
രോഗബാധിതരായി ചികിത്സയില്‍ 6,523 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 85,082 പേര്‍
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 14) 822 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 75,263 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. അതേസമയം 441 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ഇന്ന് രോഗബാധിതരായവരില്‍ 422 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധയുണ്ടായത്. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയിലില്‍ 85,082 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 6,523 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 509 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 223 പേരും 236 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 415 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം
കോവിഡ് 19 വ്യാപന സാധ്യത ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരും ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (ഡിസംബര്‍ 14) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ - 03
ആലങ്കോട് - 02
ആലിപ്പറമ്പ് - 02
അമരമ്പലം - 06
ആനക്കയം - 03
അങ്ങാടിപ്പുറം - 09
അരീക്കോട് - 07
ആതവനാട് - 03
ചീക്കോട് - 05
ചേലേമ്പ്ര - 01
ചെറിയമുണ്ടം - 02
ചെറുകാവ് - 01
ചോക്കാട് - 02
ചുങ്കത്തറ - 04
എടക്കര - 01
എടപ്പാള്‍ - 16
എടരിക്കോട് - 01
എടവണ്ണ - 12
എടയൂര്‍ - 07
ഏലംകുളം - 03
ഇരിമ്പിളിയം - 01
കാലടി - 01
കാളികാവ് - 01
കല്‍പകഞ്ചേരി - 06
കണ്ണമംഗലം - 04
കരുളായി - 01
കരുവാരക്കുണ്ട് - 01
കാവനൂര്‍ - 01
കീഴാറ്റൂര്‍ - 04
കീഴുപറമ്പ - 02
കോഡൂര്‍ - 03
കൊണ്ടോട്ടി - 03
കൂട്ടിലങ്ങാടി - 05
കോട്ടക്കല്‍ - 17
കുറുവ - 01
കുറ്റിപ്പുറം - 02
മക്കരപ്പറമ്പ - 02
മലപ്പുറം - 17
മമ്പാട് - 05
മംഗലം - 13
മഞ്ചേരി - 13
മങ്കട - 04
മാറാക്കര - 01
മാറഞ്ചേരി - 01
മൂന്നിയൂര്‍ - 07
മൂര്‍ക്കനാട് - 25
മൂത്തേടം - 02
മൊറയൂര്‍ - 01
മുതുവല്ലൂര്‍ - 02
നന്നമ്പ്ര - 02
നന്നംമുക്ക് - 07
നിലമ്പൂര്‍ - 11
നിറമരുതൂര്‍ - 01
ഊരകം - 05
ഒതുക്കുങ്ങല്‍ - 02
ഒഴൂര്‍ - 03
പാണ്ടിക്കാട് - 08
പരപ്പനങ്ങാടി - 05
പറപ്പൂര്‍ - 03
പെരിന്തല്‍മണ്ണ - 04
പെരുവല്ലൂര്‍ - 02
പൊന്മള - 03
പൊന്നാനി - 06
പൂക്കോട്ടൂര്‍ - 01
പോരൂര്‍ - 04
പുലാമന്തോള്‍ - 05
പുളിക്കല്‍ - 02
പുറത്തൂര്‍ - 01
പുഴക്കാട്ടിരി - 01
താനാളൂര്‍ - 03
താനൂര്‍ - 05
തവനൂര്‍ - 01
താഴേക്കോട് - 03
തേഞ്ഞിപ്പലം - 07
തെന്നല - 02
തിരുനാവായ - 02
തിരുവാലി - 05
തൃക്കലങ്ങോട് - 05
തൃപ്രങ്ങോട് - 05
തുവ്വൂര്‍ - 01
തിരൂര്‍ - 07
തിരൂരങ്ങാടി - 14
വളാഞ്ചേരി - 02
വളവന്നൂര്‍ - 05
വള്ളിക്കുന്ന് - 18
വട്ടംകുളം - 03
വാഴക്കാട് - 08
വാഴയൂര്‍ - 02
വഴിക്കടവ് - 04
വേങ്ങര - 17
വെട്ടം - 02
വണ്ടൂര്‍ - 08


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !