അപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ ബന്ധുക്കൾക്കുമായാണ് ഈ സേവനം. വിമാന കമ്പനി ഓക്ടോബർ മാസം ആദ്യം തന്നെ പൂപിപ്പിച്ച് നൽകേണ്ട ക്ലൈം ഫോറം പരിക്കേറ്റ എല്ലാ യാത്രക്കാർക്കും മരണപ്പെട്ടവരുടെ അടുത്തബന്ധുക്കൾക്കും കൈമാറിയിട്ടുണ്ട്. ഈ ഫോം പൂരിപ്പിച്ച് വിമാനകമ്പനിയെ ഏൽപ്പിക്കുന്നതോടെയാണ് നഷ്ടപരിഹാരനടപടികൾ തുടങ്ങുന്നത്. ഇതിനകം ഫോം പൂരിപ്പിച്ച് തിരികെ നൽകാത്തവർ ഫോം പൂരിപ്പിച്ച് നൽകണമെന്നും എയർ ഇന്ത്യ എക്സ് പ്രസ് ആവശ്യപ്പെട്ടിട്ടു ണ്ട്. ഹെല്പ് ഡസ്കിൽ നേരിട്ട് എത്താൻ സാധിക്കാത്ത യാത്രക്കാർക്കും കുടുംബാംഗങ്ങൾക്കും 8590975761, 8590983213 നമ്പറുകളിൽ ഫോണിലൂടെയോ വാട്സ്ആപ്പിലൂടെയോ ഹെൽപ്ഡെസ്കുമായി ബന്ധപ്പെടാം.. ഇ-മെയിൽ ഐഡി: [email protected].
ഹെൽപ് ഡെസ്ക് വിലാസം: IX 1344- കോമ്പൻസേഷൻ ഹെൽപ് ഡെസ്ക്, എയർ ഇന്ത്യ എക്സ്പ്രസ്, ഈറോത്ത് സെന്റർ 5/3165, ബാങ്ക് റോഡ്, വെള്ളയിൽ, കോഴിക്കോട്, പിൻ-673001
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !