ജിദ്ദ: സൗദി അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടും. സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകളും, കര, കടൽ തുറമുഖങ്ങൾ വഴിരാജ്യത്തേക്ക് പ്രവേശിക്കുന്നതും ഒരാഴ്ച കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം.
ഒരാഴ്ചക്ക് ശേഷം അതിർത്തി തുറക്കുന്നത് പരിഗണിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഇന്ന് പുലർച്ചെയിറങ്ങി. വിദേശത്തു നിന്നും ഒരു വിമാനവും സൗദിയിലേക്ക് കടത്തില്ല.
സൗദിയിൽ നിന്നും വിദേശികൾക്ക് രാജ്യത്ത് നിന്നും പോകാമെന്നും സിവിൽ എവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞയാഴ്ചയാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയെന്ന വാർത്തയെ തുടർന്ന് സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളും എല്ലാ കര, കടൽ തുറമുഖങ്ങളിലൂടെ രാജ്യത്തിലേക്കുള്ള പ്രവേശനവും ഏഴു ദിവസത്തേക്ക് നിർത്തി വെച്ചതായി പ്രഖ്യാപിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !