മുംബെെ: ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന അറസ്റ്റില്‍. കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന്റെ പേരിലാണ് അറസ്റ്റ്. മുംബെെ വിമാനത്താവളത്തിന് അടുത്തുള്ള മുംബെെ ഡ്രാഗണ്‍ ഫ്ലെെ ക്ലബില്‍ നിന്നാണ് റെയ്‌നയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പാട്ടുകാരി ഗുരു രാധ്വായും പിടിയിലായിട്ടുണ്ട്. ക്ലബിലെ ഏഴ് ജീവനക്കാര്‍ അടക്കം ആകെ 34 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റെയ്‌നയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ബോളിവുഡ് താരം സൂസന്നെ ഖാനും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. സെക്ഷന്‍ 188, 269, 34 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലും പ്രത്യേകിച്ച് മുംബെെ നഗരത്തിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് പല ക്ലബുകളിലും നിശാ പാര്‍ട്ടികള്‍ നടന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !